മലമ്പുഴ വനിതാ ഐടിഐക്കു സമീപം റോഡരികിലെ അപകട ഭീഷണിയായ മരംമുറിച്ചു മാറ്റി

New Update
tree cut down

മലമ്പുഴ: വഴിയരികിൽ അപകടകരമായി ചാഞ്ഞു നിന്നിരുന്ന മരം മുറിച്ചു. മലമ്പുഴ വനിതാ ഐടിഐക്കു മുന്നിലാണ് മരം നിന്നിരുന്നത്. ഒട്ടേറെ വിനോദ സഞ്ചാരികളും തദ്ദേശീയരും വാഹനങ്ങളിലും കാൽനടയായും പോകുന്ന പ്രധാന റോഡിലാണ് മരം ഉണ്ടായിരുന്നത്.

Advertisment

റോഡിലേക്ക് ചാഞ്ഞ് വീഴാറായ മരത്തിൻ്റെ ചില്ലകൾ എതിർവശത്തുള്ള മരകൊമ്പുകളിൽ തടഞ്ഞു നിന്നിരുന്നതിനാലാണ് വീഴാതിരുന്നതെന്ന് പരിസരവാസികൾ പറഞ്ഞു. കാറ്റും മഴയും വന്നാൽ നിലംപതിക്കാനും സാധ്യതയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.

Advertisment