New Update
/sathyam/media/media_files/oA38B6BWOe8gQrqrxKos.jpg)
പാലക്കാട്: രണ്ടുവർഷം മുമ്പ് അമൃത് പദ്ധതി പ്രകാരം കുടിവെള്ള പൈപ്പിടാൻ ചാലുകീറിയതിനു ശേഷം ശരിയാംവിധം റോഡ് പണി നടത്താതെ കുഴി നിറഞ്ഞതിൽ റോഡിലെ കുഴികളിൽ പുല്ല് നട്ട് പ്രതിഷേധിച്ചു. താലൂക്ക് സപ്ലൈകോയുടെ കൽമണ്ഡപത്തുള്ള വെയർഹൗസിലേക്കും ഹൗസിങ്ങ് കോളനികളിലേക്കും പോകുന്ന റോഡിനാണ് ഈ ദുരവസ്ഥ.
Advertisment
വാഹനങ്ങൾ ഈ കുഴിയിൽപെട്ട് കേടുവരുന്നത് സ്ഥിരം പതിവാണെന്നും പല തവണ പരാതി നൽകിയിട്ടും പരിഹാരമായില്ലെന്ന് പൊതുപ്രവർത്തകനും പരിസരത്തെ സ്ഥാപന ഉടമയുമായ റൈയ്മൻ്റ് ആൻ്റണി പറഞ്ഞു. ഗോവിന്ദൻ മാസ്റ്റർ തദ്ദേശ സ്വയംഭരണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്ത് പരാതി കൊടുത്തതിൻ്റെ പേരിൽ അന്വേഷണം നടത്തിയെങ്കിലും പരിഹാര നടപടി ഉണ്ടായില്ലെന്നും റെയ്മൻറ് ആൻറണി പറഞ്ഞു. റോഡ് എത്രയും വേഗം ശരിയാക്കണമെന്ന് പ്രദേശവാസികൾ ശക്തമായി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us