Advertisment

സിൻവാറിൻ്റെ രക്തസാക്ഷിത്വം ഫലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് തുടർന്നും ശക്തി പകരും : സി.ടി സുഹൈബ്

ഹമാസിന്റെ ചരിത്രം തന്നെ അതിന്റെ നേതാക്കളും ശക്തരായ പോരാളികളും പോരാട്ടം മാർഗത്തിൽ രക്തസാക്ഷിയും വഹിച്ചു കൊണ്ടാണ്. അതിന്റെ തുടർച്ചയിൽ തന്നെയാണ് യഹ്‌യാ സിൻവാറിൻ്റെയും രക്തസാക്ഷിത്വം.

New Update
sdfghykljhgfdgh

മലപ്പുറം : ഹമാസ് നേതാവ് യഹ്‌യാ സിൻവാറിൻ്റെ രക്തസാക്ഷിത്വം ഫലസ്തീൻ വിമോചന  പോരാട്ടങ്ങൾക്ക് തുടർന്നും ശക്തി പകരുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സി.ടി സുഹൈബ് പറഞ്ഞു. ഹമാസിന്റെ ചരിത്രം തന്നെ അതിന്റെ നേതാക്കളും ശക്തരായ പോരാളികളും പോരാട്ടം മാർഗത്തിൽ രക്തസാക്ഷിയും വഹിച്ചു കൊണ്ടാണ്. അതിന്റെ തുടർച്ചയിൽ തന്നെയാണ് യഹ്‌യാ സിൻവാറിൻ്റെയും രക്തസാക്ഷിത്വം.

Advertisment

ആ ധീര രക്തസാക്ഷിത്വം ലോകത്ത് തന്നെയുള്ള മുഴുവൻ വിമോചന പോരാളികൾക്കും ആവേശം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ശുഹദാഅ്'' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ ഡോ. അബ്ദുൽ ബാസിത്
പി പി അധ്യക്ഷത വഹിച്ചു.കൺവെൻഷനിൽ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറ അംഗം ഡോ. അബ്ദുസലാം അഹ്‌മദ്‌, ജസീം സുൽത്താൻ, എം. ഐ അനസ് മൻസൂർ, സാബിക് വെട്ടം എന്നിവർ സംസാരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ. കെ. എൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ അജ്മൽ. കെ പി സമാപനവും നിർവഹിച്ചു.

Advertisment