New Update
/sathyam/media/media_files/2024/11/01/aZr40ETsglcK5tUfQpus.jpg)
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തങ്ങൾ രാജിഭീഷണി മുഴക്കിയെന്ന ചില മാധ്യമവാർത്തകൾ വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന നേതാക്കൾ.
Advertisment
സംസ്ഥാന വൈസ് പ്രസിഡന്റ് ഉമർ പാണ്ടികശാലയും സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയവും സംയുക്ത പ്രസ്താവനയിലൂടെയാണ് കുപ്രചാരണങ്ങൾക്കെതിരെ രംഗത്തുവന്നത്.
പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാൻ ചില തൽപരകക്ഷികൾ നടത്തുന്ന വ്യാജ പ്രചാരണങ്ങളിൽ പ്രവർത്തകർ വഞ്ചിതരാകരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പാർട്ടി ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും, അതിന്റെ പേരിൽ നേതാക്കളെ ഇകഴ്ത്തുന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us