പനിക്കൂർക്കയുടെ ഔഷധ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

പനിക്കൂർക്ക ഇലയുടെ നീര് ദിവസവും മിതമായ രീതിയിൽ കഴിക്കുന്നത് അസ്ഥികൾക്ക് ബലവും ആരോഗ്യവും നൽകാൻ സഹായിക്കുന്നു.

New Update
sdrtyuiuytrtyuytrty

മഴക്കാലത്തെ പ്രധാനിയായ പകർച്ച പനിയെ പ്രതിരോധിക്കാൻ മികച്ച ഔഷധമാണ് പനിക്കൂർക്ക. കർപ്പൂരവല്ലി, കഞ്ഞികൂർക്ക എന്നും പനിക്കൂർക്കയെ അറിയപ്പെടുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ പനി മാറുവാൻ ഏറ്റവും നല്ല ഔഷധമാണ് പനിക്കൂർക്ക.

Advertisment

കൂടാതെ കഫക്കെട്ട്, വയറു വേദന, ചുമ, നീർക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും പനിക്കൂർക്ക നല്ലതാണ്. ഇതിന്റെ ഇല വാട്ടിയെടുത്ത് നീര്, തേനുമായി യോജിപ്പിച്ച് മൂന്ന് ദിവസം മൂന്ന് പ്രാവശ്യമായി കഴിച്ചാൽ കഫക്കെട്ടിന് ശമനമുണ്ടാകും. പനിയും ജലദോഷവുമുള്ളവർ ഇതിന്റെ ഇല ഇട്ടു ആവി പിടിച്ചാൽ നന്നായിരിക്കും.

പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പനിക്കൂർക്ക ഇലയുടെ നീര് ദിവസവും മിതമായ രീതിയിൽ കഴിക്കുന്നത് അസ്ഥികൾക്ക് ബലവും ആരോഗ്യവും നൽകാൻ സഹായിക്കുന്നു.

Advertisment