'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ലുക്മാൻ നായകവേഷത്തിൽ എത്തി 2021-ൽ പുറത്തിറങ്ങിയ 'നോ മാൻസ് ഐലൻഡ്' എന്ന ചിത്രവും നിരവധി പരസ്യചിത്രങ്ങളും ഒരുക്കിയ ജിഷ്ണു ഹരീന്ദ്രയാണ് സംവിധായകൻ.

author-image
മൂവി ഡസ്ക്
Updated On
New Update
sdfghdfghjdfghjfghj

സിദ്ധാർഥ് ഭരതനും ഉണ്ണി ലാലുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പറന്ന് പറന്ന് പറന്ന് ചെല്ലാൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലുക്മാൻ നായകവേഷത്തിൽ എത്തി 2021-ൽ പുറത്തിറങ്ങിയ 'നോ മാൻസ് ഐലൻഡ്' എന്ന ചിത്രവും നിരവധി പരസ്യചിത്രങ്ങളും ഒരുക്കിയ ജിഷ്ണു ഹരീന്ദ്രയാണ് സംവിധായകൻ.

Advertisment

ചിത്രത്തിലെ പ്രധാന താരങ്ങളുടെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയ ഒരു പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ജെ.എം ഇൻഫോർട്ടെയ്ൻമെന്റാണ് ചിത്രത്തിന്റെ നിർമാതാവ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജാണ്. മധു അമ്പാട്ടാണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രകാശ് ടി ബാലകൃഷ്ണൻ. എഡിറ്റർ സി ആർ ശ്രീജിത്ത്‌.

ഒരു പാലക്കാടൻ ഗ്രാമത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. ഒരു വീട്ടിൽ പൂജ നടക്കുന്ന ദിവസം അവിടുത്തെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുന്നു. ഇതേ ദിവസം തന്നെ ആ വീട്ടിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിന്റെ മേമ്പടിയോടുകൂടി ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമയാണിത്.

വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ സംഗീതം ജോയ് ജിനിത്, രാംനാഥ് എന്നിവർ ചേർന്നൊരുക്കുന്നു. ദിൻനാഥ് പുത്തഞ്ചേരി, ദീപക് റാം, അരുൺ പ്രതാപ് എന്നിവരുടേതാണ് വരികൾ. ബിജി എം. ജോയ് ജിനിത്. അഡിഷണൽ സിനിമട്ടോഗ്രാഫി ദർശൻ എം അമ്പാട്ട്.കൊ- എഡിറ്റർ ശ്രീനാഥ് എസ്. ആർട്ട്‌ -ദുന്തു രഞ്ജീവ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിഷ്ണു ചന്ദ്രൻ. ഡിജിറ്റൽ കോൺടെന്റ് മാനേജർ ആരോക്സ് സ്റ്റുഡിയോസ്. പ്രൊഡക്ഷൻ കൺട്രോളർ - മനോജ്‌ പൂങ്കുന്നം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രകാശ് ടി ബാലകൃഷ്ണൻ. സൗണ്ട് ഡിസൈൻ - ഷെഫിൻ മായൻ.
കോസ്റ്റ്യും ഡിസൈനർ - ഗായത്രി കിഷോർ.സരിത മാധവൻ. മേക്കപ്പ് - സജി കാട്ടാക്കട. സ്റ്റിൽ ഫോട്ടോഗ്രഫി: അമീർ മാംഗോ. പി ആർ ഓ: മഞ്ജു ഗോപിനാഥ്. പാലക്കാടും കുന്നംകുളത്തുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഉടൻതന്നെ തീയറ്ററുകളിൽ എത്തും.

parannu-parannu-chellan
Advertisment