നിർമാണം തുടങ്ങിയിട്ട് 7 വർഷം ; ഇഴഞ്ഞു നീങ്ങി പത്തനാപുരം ടൗൺ മാൾ

നിർമാണം നീണ്ടതോടെ വായ്പ 27 കോടിയായി വർധിപ്പിച്ചു. ഇതിൽ 22 കോടി രൂപയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയായി.ലിഫ്റ്റ്, ഫയർ ആൻഡ് സേഫ്റ്റി സംവിധാനം എന്നിവയാണ് ഇനിയുള്ളത്. 22 ലക്ഷം രൂപ പലിശയിനത്തിൽ മാത്രം അടയ്ക്കണം.

New Update
r56uytyui

പത്തനാപുരം∙ നിർമാണം തുടങ്ങിയിട്ട്  7 വർഷമായിട്ടും ഒരു പുരോ​ഗതിയുമില്ലാതെ പത്തനാപുരം ടൗൺ മാൾ.‌ മുൻ പഞ്ചായത്ത് ഭരണസമിതി ഒരു ഘട്ടം പൂർത്തിയാക്കി ഉദ്ഘാടനം നടത്തുകയും, കടമുറികൾ ലേലത്തിനു നൽകുന്ന നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു ഘട്ടവും പൂർത്തിയാക്കി, മാൾ പൂർണ പ്രവർത്തന സജ്ജമായശേഷം തുറന്നു നൽകിയാൽ മതിയെന്നു പിന്നീട് തീരുമാനിക്കുകയായിരുന്നു. ആദ്യം 16 കോടി രൂപയാണ് വായ്പയെടുത്തത്. 

Advertisment

നിർമാണം നീണ്ടതോടെ വായ്പ 27 കോടിയായി വർധിപ്പിച്ചു. ഇതിൽ 22 കോടി രൂപയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയായി.ലിഫ്റ്റ്, ഫയർ ആൻഡ് സേഫ്റ്റി സംവിധാനം എന്നിവയാണ് ഇനിയുള്ളത്. 22 ലക്ഷം രൂപ പലിശയിനത്തിൽ മാത്രം അടയ്ക്കണം.സിനിമ തിയറ്ററുകൾ, ഫുഡ് കോർട്ട്, കുട്ടികളുടെ പാർക്ക്, തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയാണ് മാൾ നിർമിക്കുന്നത്. തിയറ്ററുകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്.

പത്തനാപുരം നഗരത്തിന്റെ മുഖഛായ മാറ്റുമെന്ന് പ്രതീക്ഷിച്ച പദ്ധതിയാണിത്.സെൻട്രൽ ജംക്‌ഷനിൽ ചന്ത പ്രവർത്തിച്ചു വന്ന രണ്ടേക്കറോളം സ്ഥലത്താണ് കോർപറേറ്റ് മാളുകളോട് കിടപിടിക്കുന്ന രീതിയിൽ മാളിന്റെ നിർമാണം തുടങ്ങിയത്. അടിഭാഗം പൂർണമായും ഒന്നാം നില ഭാഗികമായും പാർക്കിങ്ങ് ആയിരിക്കും. മുകൾ നിലയിലാണ് ഫുഡ്കോർട്ടും തീയറ്ററും പ്രവർത്തിക്കുക. ഉദ്ഘാടനം നീളുന്നത് മൂലം പഞ്ചായത്തിന്റെ തനത് ഫണ്ടുപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ പൂർണമായും മുടങ്ങി. സർക്കാർ പദ്ധതി വിഹിതമനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇതു മൂലം പഞ്ചായത്തിലെ പല റോഡുകളും തകർന്നു കിടപ്പാണ്.

പൊതുമരാമത്ത് റോഡുകൾ തകർന്നു കിടക്കുന്നതിനൊപ്പം പഞ്ചായത്ത് റോഡുകളും തകർന്നതാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. പല റോഡുകളിലും മണ്ണിട്ടാണ് കുഴികടയ്ക്കുന്നത്. മറ്റു വികസന പദ്ധതികൾക്കും പണമില്ല. മാളിന്റെ പ്രവർത്തനം തുടങ്ങിയാൽ വാടകയിനത്തിൽ വലിയൊരു തുക പഞ്ചായത്തിലേക്കെത്തും എന്ന പ്രതീക്ഷയിലായിരുന്നു നിർമാണം. ഇപ്പോഴത്തെ സാഹചര്യത്തിൽ മാൾ പ്രവർത്തനം തുടങ്ങിയാൽ തന്നെ പത്ത് വർഷത്തേക്ക് വായ്പ തിരിച്ചടവ് മാത്രമേ നടക്കൂവെന്നാണ് വിലയിരുത്തൽ.

Advertisment