Advertisment

പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കണം: കേരളാ സർവീസ് പെൻഷനേഴ്സ് ലീഗ് പാലക്കാട് ജില്ലാ നേതൃയോഗം

മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക,ക്ഷാമാശ്വാസ,പെൻഷൻ പരിഷ്‌കരണ കുടിശ്ശികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

author-image
ജോസ് ചാലക്കൽ
New Update
dtyuytr5678iyut678

ഒറ്റപ്പാലം: ജൂലൈ ഒന്ന് മുതൽ നടപ്പാക്കേണ്ട പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരളാ സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പി.എൽ) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

Advertisment

മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക,ക്ഷാമാശ്വാസ,പെൻഷൻ പരിഷ്‌കരണ കുടിശ്ശികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

അംഗത്വ വിതരണം 30 നകം പൂർത്തിയാക്കാനും 28 ന് കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന നേതൃ സംഗമം വിജയിപ്പിക്കാനും തീരുമാനിച്ചു. പൂക്കോയതങ്ങൾ മന്ദിരത്തിൽ നടന്ന യോഗം കെ.എസ്.പി.എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി. മൂസക്കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് യു. സൈനുദ്ദീൻ അധ്യക്ഷനായി.

ജനറൽ സെക്രട്ടറി എ.യൂസഫ് മിഷ്കാത്തി, ജില്ലാ, മണ്ഡലം ഭാരവാഹികളായ പി.സൈദ്, പാറയിൽ മുഹമ്മദലി, കെ.ഹസ്സൻ, എ.പി.അഹമ്മദ് സാലിഹ്, അക്ബറലി പാറോക്കോട്, ഇ.എ.സുലൈമാൻ, കെ.ടി.അബ്ദുൽ ജലീൽ, കെ.പി. അബ്ദുൽ മജീദ്, ഇ.കെ. യൂസഫ്, എ.കുഞ്ഞുമുഹമ്മദ്, ടി.എ. നൂർമുഹമ്മദ്, ടി.മുഹമ്മദുണ്ണി, സാദിഖ് തയ്യിൽ, അബ്ദു വലിയട്ട, കെ.എസ്.ടി.യു മുൻ സംസ്ഥാന ട്രഷറർ ഹമീദ് കൊമ്പത്ത് പ്രസംഗിച്ചു.

Advertisment