/sathyam/media/media_files/RNMsuRhk36MhpQUqoeVv.jpg)
മലമ്പുഴ: കാഞ്ഞിരക്കടവ്, വാരണി, ചിമ്പ ക്കോട് പ്രദേശത്ത് അനധീകതമായി മദ്യവിൽപന നടത്തുന്ന സംഘത്തിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനകീയ പ്രതിഷേധം.പല തവണ താക്കീത് നൽകിയിട്ടുഠ ഫലമില്ലാത്തതിനെ തുടർന്നാണ് കാഞ്ഞിരക്കടവ് - യങ്ങഴ്‌സ് ആർട്ട്സ് ഏൻ്റ് സ്പോർട്ട് സ് ക്ലബ്ബ്, ജനകീയ വായനശാല എന്നിവയുടെ നേതൃത്വത്തിൽ കുടുംബശീ പ്രവർത്തകർ, വീട്ടമ്മമാർ, വിദ്യാർത്ഥികളടക്കം പങ്കെടുത്ത് പ്രതിഷേധം നടത്തിയത്.
വാർഡ് മെമ്പർമാരായ ബിനോയ്, നിമേഷ് എന്നിവർ നേതൃത്വം നൽകി.ഒപ്പുശേഖരണവും നടത്തി എക്സൈസ്, പോലീസ് വകുപ്പ് മേധാവികൾക്കും സ്ഥലം എം എൽ എ, എക്സൈസ്സ് മന്ത്രി, മുഖ്യമന്ത്രി ,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർക്കും പരാതി നൽകാൻ യോഗം തീരുമാനിച്ചു.
വി. സജിത്കുമാർ, ടി.മണി, സി.ജെ.ദിലീപ്, ആർ.ശശി, റിട്ടേർഡ് എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീനിവാസൻ ,എ.രാധാകൃഷ്ണൻ ,കെ.പ്രമോദ്,പി. പ്രമീള, സത്യഭാമ, കോമളം, എം.വത്സല, എന്നിവർ പ്രസംഗിച്ചു. അഞ്ച്, ആറ്, വാർഡുകളിലെ നൂറോളം പേർ പങ്കെടുത്തു.
/sathyam/media/media_files/X2gUT0mSBxS5UZxpXKzl.jpg)
രാപകൽ ഭേദമന്യേ അനധികൃതമായ മദ്യവിൽപന മൂലം പ്രദേശത്ത് മദ്യപാൻ മാരുടെ ശല്ല്യം വർദ്ധിച്ചിരിക്കയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും വഴി നടക്കാൻ പോലും സാധിക്കുന്നില്ല. വിദ്യാർത്ഥിനികൾക്കു നേരേയും ശല്യം കൂടുന്നതായി സ്ത്രീകൾ പറഞ്ഞു.ഇത് ചോദിക്കാൻ ചെന്ന വീട്ടമ്മമാരെ രാത്രി വീട്ടിൻ്റെ മുമ്പിൽ ചെന്ന് അസഭ്യം പറയുന്നതായും വീട്ടമ്മമാർ പറഞ്ഞു.
മദ്യത്തിനു വീര്യം കൂട്ടാൻ പുകയില ഉൽപ്ന്നങ്ങളും മറ്റു രാസപദാർത്ഥങ്ങളും ചേർക്കുന്നുണ്ടെന്നും കളിസ്ഥലങ്ങൾ, പറമ്പുകൾ, റെയിൽവേ ട്രാക്ക് പരിസരം എന്നിവടങ്ങളിലാണ് മദ്യം ഒളിപ്പിച്ച് സൂക്ഷിക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു. മദ്യലഹരിയിൽ റെയിൽ പാളം മുറിച്ചുകടക്കുമ്പോൾ അപകട മരണം സംഭവിക്കാൻ ഏറെ സാധ്യതയുണ്ടെന്നും എത്രയും വേഗം നടപടിയെടുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us