Advertisment

പെരിങ്ങര തോട്ടിൽ പലയിടത്തും കറുത്ത നിറത്തിൽ വെള്ളം കെട്ടി കിടക്കുന്നു

മണിപ്പുഴ,പെരിങ്ങര, മഠത്തിലേട്ട്, പെരുമ്പറ, കൃഷ്ണ പാദം, തുമ്പേമാലി ഉൾപ്പെടെയുള്ള പാലങ്ങളും തോടിന് കുറുകെയുണ്ട്. ഇവിടങ്ങളിൽ എല്ലാം മാലിന്യം അടിഞ്ഞു കൂടി ഒഴുക്ക് തടസ്സപ്പെട്ടു.പെരിങ്ങര പഞ്ചായത്തിലെ മിക്ക പാടശേഖരങ്ങളിലേക്കും നെൽക്കൃഷിക്ക് വേണ്ടി വെള്ളം എടുക്കുന്നത് ഈ തോട്ടിൽ നിന്നാണ്.

New Update
uytrertyuio

തിരുവല്ല∙പെരിങ്ങര തോട്ടിൽ പലയിടത്തും മഴക്കാലം തുടങ്ങിയതോടെ മാലിന്യം തോട്ടിലേക്ക് എത്താൻ തുടങ്ങി. മാലിന്യം കെട്ടിക്കിടന്ന് അഴുകിയതിനാൽ വെള്ളത്തിന് ദുർഗന്ധവും ഉണ്ട്. കൊതുക് ശല്യവും രൂക്ഷമായി.മണിപ്പുഴ പാലത്തിന്റെ തെക്ക് വശത്ത് നിന്ന് ആരംഭിച്ച് പെരിങ്ങര പാലവും കടന്ന് ചാത്തങ്കരി -മുട്ടാർ തോട്ടിൽ വന്ന് തോടിന്റെ ഒരുഭാഗം  ചേരുന്നു. കോതയാട് പാലത്തിന് സമീപത്ത് നിന്ന് മറ്റൊരു ശാഖ കാരയ്ക്കൽ–കൂരച്ചാൽ തോട്ടിൽ എത്തി അവിടെ നിന്നും ചാത്തങ്കരി - മുട്ടാർ തോടുമായി ചേരുന്നു. മറ്റൊരു ശാഖ സ്വാമി പാലം - കുഴിവേലിപ്പുറം വഴി കടന്നുപോകുന്നു.

Advertisment

മണിപ്പുഴ,പെരിങ്ങര, മഠത്തിലേട്ട്, പെരുമ്പറ, കൃഷ്ണ പാദം, തുമ്പേമാലി ഉൾപ്പെടെയുള്ള പാലങ്ങളും തോടിന് കുറുകെയുണ്ട്. ഇവിടങ്ങളിൽ എല്ലാം മാലിന്യം അടിഞ്ഞു കൂടി ഒഴുക്ക് തടസ്സപ്പെട്ടു.പെരിങ്ങര പഞ്ചായത്തിലെ മിക്ക പാടശേഖരങ്ങളിലേക്കും നെൽക്കൃഷിക്ക് വേണ്ടി വെള്ളം എടുക്കുന്നത് ഈ തോട്ടിൽ നിന്നാണ്.

ഒരു കാലത്ത് പ്രദേശത്തെ ആവാസ വ്യവസ്ഥയ്ക്ക് പിന്തുണ നൽകിയ പ്രധാന ജലസ്രോതസ്സ് ആയിരുന്നു പെരിങ്ങര തോട് എന്ന് അപ്പർ കുട്ടനാട് നെൽക്കർഷക സമിതി പ്രസിഡന്റ് സാം ഈപ്പൻ പറഞ്ഞു.തോട് മലിനമായതോടെ സുലഭമായി ലഭിച്ചിരുന്ന മത്സ്യം പോലും ഇല്ലാതായി. തോടിന് ആഴംകൂട്ടി പോളയും പായലും നീക്കിയില്ല എങ്കിൽ അടുത്ത നെൽക്കൃഷിയെ തന്നെ ബാധിക്കും എന്ന് സാം ഈപ്പൻ പറഞ്ഞു. കുളിക്കാനും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കുമായി നാട്ടുകാർ മുൻപ് ഈ തോട് ഉപയോഗിച്ചിരുന്നു

 തോട്ടുവക്കത്തു നിൽക്കുന്ന മരങ്ങൾ മുറിച്ച ശേഷം പ്രദേശവാസികൾ മരക്കൊമ്പ് തോട്ടിലേക്ക് ഇടുന്നത് ഒഴുക്ക് തടസ്സപ്പെടാൻ ഒരു കാരണമാണ് എന്ന് പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് പറഞ്ഞു. തോട്ടിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ പഞ്ചായത്ത് വീട്ടുകാർക്ക് നോട്ടിസ് നൽകും. മുൻപ് തോടിന്റെ ആഴം കൂട്ടാനായി മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നപ്പോൾ തിട്ട ഇടിയും എന്ന് പറഞ്ഞ് നാട്ടുകാർ തടഞ്ഞു. എന്തായാലും തോടിന്റെ ആഴം കൂട്ടാൻ ജലവിഭവ വകുപ്പിനെ സമീപിക്കും എന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മണിപ്പുഴ പാലത്തിന് സമീപമുള്ള തോട്ടുമുഖം മുതൽ തോടിന്റെ പല ഭാഗത്തും മീൻ പിടിക്കുന്നതിനായി വലിയ കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. സുഗമമായ നീരൊഴുക്കിനു ഇത് തടസ്സമാകുന്നു എന്ന് നാട്ടുകാരനായ ഷൈജു ജോൺ പറഞ്ഞു. അടുത്തിടെ അനധികൃതമായി സ്ഥാപിച്ചിരുന്ന കൂടുകളും നിരോധിത വലകളും  ഫിഷറീസ് വകുപ്പ് പിടിച്ച് എടുത്തിരുന്നു. എന്നാൽ ഇനിയും ഏറെ കൂടുകൾ നീക്കാൻ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.എന്തായാലും അപ്പർ കുട്ടനാടിന്റെ ആവാസ വ്യവസ്ഥയിലെ പ്രധാന ജലസ്രോതസ്സായ പെരിങ്ങര തോട്ടിൽ ശുദ്ധജലം ഒഴുകാനുള്ള നടപടിയാണ് വേണ്ടത് എന്ന് നാട്ടുകാർ പറഞ്ഞു.

peringara-ditch-polluted
Advertisment