നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങൾക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ സമയമാണിത്.
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥ അകറ്റുന്നതിന് സഹായിക്കുന്ന പോഷകമാണ് മഗ്നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവർത്തനം നിലനിർത്തുക, രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുക, എല്ലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുക എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന അവശ്യ ധാതുക്കളിൽ ഒന്നാണ് മഗ്നീഷ്യം. ആർത്തവ വേദന കുറയ്ക്കാനും മഗ്നീഷ്യം സഹായിക്കും. ഡിസ്മനോറിയ, പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) എന്നിവ തടയുന്നതിന് മഗ്നീഷ്യം ഫലപ്രദമാണ്.
ഡാർക്ക് ചോക്ലേറ്റിൽ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ അയേൺ, കോപ്പർ, ഫൈബർ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. അതിനാൽ ഡാർക്ക് ചോക്ലേറ്റ് പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം. മഗ്നീഷ്യത്തിൻറെ മികച്ച ഉറവിടമാണ് അവക്കാഡോ. കൂടാതെ ഇവയിൽ പൊട്ടാസ്യം, വിറ്റാമിൻ ബി, കെ, ഫൈബർ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. പ്രമേഹത്തെ നിയന്ത്രിക്കാൻ ഇവ സഹായിക്കും.
മഗ്നീഷ്യം ധാരാളം അടങ്ങിയ നട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയത്തിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും.മഗ്നീഷ്യം ധാരാളം അടങ്ങിയ പയറുവർഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.