Advertisment

അച്ചാറിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

ഉപ്പും മുളകും വിനാഗിരിയും ചേര്‍ത്ത് പച്ചക്കറികളും പഴങ്ങളും കുറേക്കാലം ഉപയോഗിക്കാവുന്ന തരത്തില്‍ സൂക്ഷിച്ചുവെക്കുന്നതാണ് അച്ചാര്‍. മൂടി തുറക്കുമ്പോഴുള്ള അച്ചാറിന്‍റെ മണവും തൊട്ടു നക്കുമ്പോഴുള്ള രുചിയും കൊണ്ട് മാത്രമല്ല ഗുണം കൊണ്ട് അച്ചാര്‍ കിടിലനാണ്.

New Update
drtyhjkdfghjfghj

ചേരുവകളില്‍ ചെറിയ വ്യത്യാസങ്ങള്‍ വന്നാലും അച്ചാര്‍ ഇല്ലാത്ത ദേശം ഇന്ത്യയില്‍ ഉണ്ടാവില്ല. നമ്മുടെ ഭക്ഷണശൈലിയുടെ ഭാഗമായി കാലാകാലങ്ങളായി അച്ചാര്‍ അങ്ങനെ തുടര്‍ന്നു പോവുകയാണ്.ഉപ്പും മുളകും വിനാഗിരിയും ചേര്‍ത്ത് പച്ചക്കറികളും പഴങ്ങളും കുറേക്കാലം ഉപയോഗിക്കാവുന്ന തരത്തില്‍ സൂക്ഷിച്ചുവെക്കുന്നതാണ് അച്ചാര്‍. മൂടി തുറക്കുമ്പോഴുള്ള അച്ചാറിന്‍റെ മണവും തൊട്ടു നക്കുമ്പോഴുള്ള രുചിയും കൊണ്ട് മാത്രമല്ല ഗുണം കൊണ്ട് അച്ചാര്‍ കിടിലനാണ്.

Advertisment

അച്ചാര്‍ ആക്കുന്നതോടെ പച്ചക്കറികളുടെയും പഴങ്ങളുടെയും പോഷകങ്ങള്‍ ഏറെ കാലം അതുപോലെ സംരക്ഷിക്കാന്‍ കഴിയും. ചില പഴങ്ങളും പച്ചക്കറികളും എല്ലയ്‌പ്പോഴും കിട്ടണമെന്നില്ല. ആ സമയത്ത് അച്ചാര്‍ രൂപത്തില്‍ പഴങ്ങളും പച്ചക്കറികളും പോഷകങ്ങള്‍ നമ്മള്‍ക്ക് അച്ചാര്‍ രൂപത്തില്‍ ലഭ്യമാകും. കൂടാതെ പ്രോബയോട്ടിക് ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദഹനത്തിന് ഗുണം ചെയ്യും.

പുളിപ്പിച്ച അച്ചാറുകളിൽ പ്രോബയോട്ടിക് ബാക്ടീരിയകൾ ധാരാളമുണ്ടാകും. ഈ പ്രോബയോട്ടിക്കുകൾ, ലാക്ടോബാസിലസ്, ബിഫിഡോബാക്ടീരിയം സ്‌ട്രെയിനുകൾ കുടലിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നു. കൂടാതെ ദഹനം, പ്രതിരോധ ശേഷം വർധിപ്പിക്കുന്നു.മിക്ക അച്ചാറുകളിലും കലോറി കുറവും നാരുകൾ കൂടുതലുമായിരിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. വിശപ്പിനെ അകറ്റി നിർത്തി ദഹന മെച്ചപ്പെടുത്തുന്നു.പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയ വിറ്റാമിൻ കെ, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങൾ അച്ചാർ ആക്കുമ്പോൾ നിലനിൽക്കുന്നു.എന്നാൽ വീടുകളിൽ ഉണ്ടാക്കുന്ന അച്ചാറുകളെക്കാൾ കടകളിൽ നിന്ന് വാങ്ങുന്ന അച്ചാറുകളിൽ ചിലതിൽ സോഡിയത്തിന്റെ അളവു കൂടുതലായിരിക്കും. ഇത് ​ഗുണത്തെക്കാൾ ഏറെ ദോഷമായിരുക്കും. അതിനാൽ കടകളിൽ നിന്നും അച്ചാർ വാങ്ങുമ്പോൾ ലേബൽ നോക്കി വാങ്ങാൻ മറക്കരുത്.

pickle-health-benefits
Advertisment