/sathyam/media/media_files/hctQBRTyywbbHbSD9HRs.jpeg)
കായംകുളം : സഹായം തേടി വന്ന ആരേയും പി.കെ കുഞ്ഞ് നിരാശയോടെ മടക്കിയട്ടില്ലന്നും സമുദായം നോക്കാതെ സ്ഥിരം മായജീവിത മാർഗം തരപ്പെടുത്തി കൊടുത്തിട്ടുള്ള വ്യക്തിയാണന്നും സംസ്കാരിക വകുപ്പ് മന്ത്രി മന്ത്രിസജി ചെറിയാൽ അഭിപ്രായപ്പെട്ടു. എം .എസ് .എം ട്രസ്റ്റിൻ്റ നേതൃത്വത്തിൽ നടന്ന പി.കെ കുഞ്ഞി 45-ാം ചരമവാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനത്തിന് വേണ്ടി പുരുഷായുസ് മുഴുവൻ ഉഴിഞ്ഞു വെച്ച വ്യക്തിയായിരുന്നു പി.കെ കുഞ്ഞന്നും മന്ത്രി പറഞ്ഞു. ഖബർ സിയാ റത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. രാവിലെ നടന്ന ഖുർആൺ പാരായണത്തിന് പണ്ഡിതന്മാർ നേതൃത്വം നൽകി. മെറിറ്റ് അവാർഡ് വിതരണവും മുഖ്യ പ്രഭാഷണവും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു.
എം. എസ്. എംട്രസ്റ്റ് പ്രസിഡൻ്റ് അബീസ് പി. സൈഫ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് എ.എ റഹീം എം .പി , യു. പ്രതിഭ എം. എൽ. എ, കായംകുളം നഗരസഭ ചെയർപേഴ്സൻപി. ശശികല, കെ.പി.സി.സി നിർവാഹസമിതി അംഗം അഡ്വ. ഇ. സമീർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ എ. ഷാജഹാൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം എൻ. ശിവദാസൻ, ഡി.സി.സി ജനറൽ സെക്രട്ടറി എ.ജെ ഷാജഹാൻ, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് കൃഷ്ണകുമാർ രാംദാസ്, മുസ്ലിം ലീഗ് ഠൗൺ പ്രസിഡൻറ് ചീരാമത്ത് റഷീദ്, എം.എസ്.എം ട്രസ്റ്റ് മനേജർ കം സെക്രട്ടറി പി.എ ഹിലാൽ ബാബു, അനുസ്മരണ കമ്മിറ്റി കൺവീനർ അഡ്വ .എ .ഷിജി, പി. കെ. കെ .എസ് . എം എച്ച്എസ്എസ് പ്രിൻസിപ്പൽ ഇൻ ചാർജ് ദീപ ഓ, എം.എസ്.എം കോളേജ് പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ജയന്തകുമാർ അമൃതേശ്വരി തുടങ്ങിയവർ പങ്കെടുത്തു. എം എസ് എം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. മുഹമ്മദ് താഹ സ്വാഗതവും ട്രസ്റ്റ് ജോയിൻ്റ് സെക്രട്ടറി അനീസ് പി. സൈഫ് നന്ദിയും പറഞ്ഞു . ചിത്രം .എം .എസ് .എം ട്രസ്റ്റിൻ്റ നേതൃത്വത്തിൽ നടന്ന പി.കെ കുഞ്ഞി 45-ാം ചരമവാർഷികം സംസ്ക്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us