Advertisment

പി എന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്സ് ലിമിറ്റഡ് ഐപിഒ സെപ്റ്റംബര്‍ 10 മുതല്‍

മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, നുവാമ വെല്‍ത്ത് മാനേജ്മെന്‍റ് ലിമിറ്റഡ്, ബിഒബി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്  എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.

New Update
rt678uiytr5t678uiyt

കൊച്ചി: പി എന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 സെപ്തംബര്‍ 10 മുതല്‍ 12 വരെ നടക്കും.  850 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും  പ്രമോട്ടര്‍മാരുടെ  250  കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Advertisment

10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 456  രൂപ മുതല്‍ 480 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 31 ഇക്വിറ്റി ഓഹരികള്‍ക്കും തുര്‍ന്ന് 31ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.