New Update
/sathyam/media/media_files/U2BCgZd1ZRyxJfPMaFY8.jpeg)
ബോക്സ് ഓഫീസ് കളക്ഷൻ റെക്കോഡുകൾ തൂത്തുവാരുകയും നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടുകയും ചെയ്ത ചിത്രമായിരുന്നു 'പൊന്നിയിൻ സെൽവൻ 2'. ഈ ചിത്രത്തിൽ ഇളങ്കോ കൃഷ്ണന്റെ വരികൾക്ക് എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ‘വീര രാജ വീര’ എന്ന ഗാനം ശങ്കർ മഹാദേവൻ, ചിത്ര, ഹരിണി, എന്നിവരാണ് ആലപിച്ചിരിക്കുന്നത്.
Advertisment
ഇപ്പോഴിതാ ഓസ്ട്രേലിയയിലെ സിഡ്നിയിൽ എസ് എസ് സ്റ്റുഡിയോ പ്രൊഡക്ഷൻ്റെ ബാനറിൽ 40 കലാകാരന്മാരുടെ പ്രയത്നത്തിന്റെ ഫലമായി ഈ ഗാനം പുനരാവിഷ്കരിച്ചിരിക്കുകയാണ്.
2024 ജൂൺ 28 വെള്ളിയാഴ്ച പെൻഡിൽഹിൽ മല്ലൂസ് കഫെ ഫംഗ്ഷൻ ഹാളിൽ നടത്തിയ ചടങ്ങിലാണ് വീഡിയോയുടെ ഔദ്യോഗിക റിലീസ് നടന്നത്. ന്യൂ സൗത്ത് വെയിൽസ് ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലും സ്റ്റാൻവെൽ പാർക്ക് ബീച്ചിലും ആണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us