Advertisment

പൂവരണി ഗവൺമെന്റ് യുപി സ്കൂളിൽ ഇ എൽ ഇ പി പദ്ധതിക്ക് തുടക്കം കുറിച്ചു

എ.ഇ.ഓ ബി ഷൈലയുടെ  അധ്യക്ഷതയിൽ ചേർന്ന യോഗം മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സാജോ പൂവത്താനി ഉദ്ഘാടനം ചെയ്തു.ഇ.എൽ.ഇ.പി പദ്ധതി നടപ്പിലാക്കുന്ന പാലാ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരേയൊരു സർക്കാർ പ്രൈമറി സ്കൂളാണ് പൂവരണി യു.പി സ്കൂൾ.

New Update
ertyutrertyuiuytrtyu

വിളക്കുംമരുത്: പ്രൈമറി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വളർത്തിയെടുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വർഷം മുതൽ നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് പൂവരണി ഗവൺമെന്റ് യു.പി സ്കൂളിൽ തുടക്കമായി. എ.ഇ.ഓ ബി ഷൈലയുടെ  അധ്യക്ഷതയിൽ ചേർന്ന യോഗം മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സാജോ പൂവത്താനി ഉദ്ഘാടനം ചെയ്തു.

Advertisment

ഇ.എൽ.ഇ.പി പദ്ധതി നടപ്പിലാക്കുന്ന പാലാ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരേയൊരു സർക്കാർ പ്രൈമറി സ്കൂളാണ് പൂവരണി യു.പി സ്കൂൾ. പദ്ധതിയുടെ ഭാഗമായി ഓരോ കുട്ടിയ്ക്കും നൂറ് മണിക്കൂർ അധിക പരിശീലനം ലഭിക്കുമെന്നതിനാൽ പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ പരിജ്ഞാനം ലഭിക്കുന്നതിന് ഈ പദ്ധതി സഹായകരമാകും.

ഡയറ്റ് ലെക്ചർ ആർ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. റിസോഴ്സ് ടീച്ചർ ആൻ മരിയ ടോം പദ്ധതി മാർഗരേഖ അവതരിപ്പിച്ചു. ബി.പി.സി ജോളി മോൾ ഐസക്ക്, ഹെഡ്മാസ്റ്റർ ഷിബു മോൻ ജോർജ്, മെന്റർ ടീച്ചർമാരായ ഗായത്രി എം ജി, രമ്യ കൃഷ്ണൻ കെ. ആർ, പി.ടി.എ പ്രസിഡന്റ് സിബി ജോസഫ് , എം.പി.ടി.എ പ്രസിഡന്റ് അമ്മിണി ശേഖരൻ, ഡാൻ മനോജ്, സായി ലക്ഷ്മി എൽ.എസ് തുടങ്ങിയവർ സംസാരിച്ചു.

Advertisment