'പൊറാട്ട് നാടക'ത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

മണിക്കുട്ടി എന്ന പശു സിനിമയുടെ കഥാസാരവും കഥാപാത്രങ്ങളും പരിചയപ്പെടുത്തുന്ന രീതിയിലാണ് ട്രെയിലർ എത്തിയത്. ആക്ഷേപഹാസ്യ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്നതാണ് ചിത്രം.

author-image
മൂവി ഡസ്ക്
New Update
sdtyuioiuytreyu

സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ 'പൊറാട്ട് നാടക'ത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങി. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്ന താരങ്ങളുടെ ക്യാരക്ടർ ലുക്കാണ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിരിക്കുന്നത്.

Advertisment

സൈജു കുറുപ്പ് അബു എന്ന കഥാപാത്രമായെത്തുമ്പോൾ, ധർമ്മജൻ ബോൾഗാട്ടി മുരുകനായും ഐശ്വര്യ മിഥുൻ സീനയായും രാഹുൽ മാധവ് കിരണായും ചിത്ര നായർ താമര എന്ന വേഷത്തിലും ഫൈസൽ മെമ്പർ സെബാസ്റ്റ്യനായും സുനിൽ സുഗത തമ്പായി എന്ന കഥാപാത്രമായും നിർമ്മൽ പാലാഴി പ്രകാശനായും ജിജിന, തനു എന്ന കഥാപാത്രമായും എത്തുന്നു. വെള്ളിയാഴ്ചയാണ് സിനിമയുടെ റിലീസ്. പ്രായഭേദമെന്യേ ആസ്വദിക്കാനാവുന്ന നല്ലൊരു കുടുംബചിത്രമായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

സിനിമയുടെ ഒഫിഷ്യൽ ട്രെയിലർ മമ്മൂട്ടികമ്പനിയുടെ സോഷ്യൽമീഡിയ ഹാൻഡിലുകളിലൂടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മണിക്കുട്ടി എന്ന പശു സിനിമയുടെ കഥാസാരവും കഥാപാത്രങ്ങളും പരിചയപ്പെടുത്തുന്ന രീതിയിലാണ് ട്രെയിലർ എത്തിയത്. ആക്ഷേപഹാസ്യ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്നതാണ് ചിത്രം.

Advertisment