'പൊറാട്ടുനാടകം' ചിത്രം ഒക്ടോബര്‍ 18-ന് പ്രദര്‍ശനത്തിനെത്തുന്നു

മുമ്പുതന്നെ പ്രദര്‍ശനത്തിന് ഒരുങ്ങിയിരുന്നെങ്കിലും വയനാട് ദുരന്തത്തിന്റെയും പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

author-image
മൂവി ഡസ്ക്
New Update
srtyuiop[

പൊറാട്ടുനാടകം ഒക്ടോബര്‍ 18-ന് പ്രദര്‍ശനത്തിനെത്തും. എമിറേറ്റ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മിക്കുന്ന പൊറാട്ടുനാടകം എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ നൗഷാദ് സഫ്രോണ്‍ ആണ്. മുമ്പുതന്നെ പ്രദര്‍ശനത്തിന് ഒരുങ്ങിയിരുന്നെങ്കിലും വയനാട് ദുരന്തത്തിന്റെയും പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

Advertisment

കേരള- കര്‍ണ്ണാടക അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്. ഈ നാടുകളില്‍ നിലനിന്നു പോരുന്ന പ്രാചീനകലകളായ കോതാമൂരിയാട്ടം, പൊറാട്ടുനാടകം തുടങ്ങിയ കലാരൂപങ്ങളിലൂടെ, ഇന്ത്യയുടെ രാഷ്ടീയ സാമൂഹിക സ്ഥിതിഗതികള്‍ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം. ലൈറ്റ് ആന്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെ കേന്ദീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.

തന്റെ തൊഴില്‍ രംഗത്ത് ഏറെ കട ബാദ്ധ്യതകള്‍ കടന്നുവന്നതോടെ, അബുവിന്റെ ജീവിതം വലിയ പ്രതിസന്ധിയിലാകുന്നു. ഇതിനിടയില്‍ ഒരു പശു അബുവിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്നു പശുവിന്റെ സാന്നിധ്യത്തിലൂടെ അബുവിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രമായ അബുവിനെ അവതരിപ്പിച്ചിരിക്കുന്നത്.

രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, ഷുക്കൂര്‍ വക്കീല്‍, ബാബു അന്നൂര്‍, രാജേഷ് അഴീക്കോട്, സൂരജ് തേലക്കാട്, അനില്‍ ബേബി, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്രാ ഷേണായ്, ചിത്രാ നായര്‍, ഐശ്വര്യ മിഥുന്‍, ജിജിന്‍, ഗീതി സംഗീത എന്നിവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

കോ-പ്രൊഡ്യൂസര്‍ - ഗായത്രി വിജയന്‍, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍-നാസര്‍ വേങ്ങര, തിരക്കഥ-സുനീഷ് വാരനാട്, ഗാനങ്ങള്‍-ബി.കെ.ഹരിനാരായണന്‍, ഫൗസിയ അബുബേക്കര്‍, സംഗീതം-ഗോപി സുന്ദര്‍, ഛായാഗ്രഹണം- നൗഷാദ് ഷെരീഫ്, എഡിറ്റിങ്- രാജേഷ് രാജേന്ദ്രന്‍, കലാ സംവിധാനം-സുജിത് രാഘവ്, മേക്കപ്പ്-ലിബിന്‍ മോഹന്‍, കോസ്റ്റ്യും-ഡിസൈന്‍ സൂര്യ രാജേശ്വരി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍-അനില്‍ മാത്യൂസ്, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്-ആന്റണി കുട്ടമ്പുഴ, നിര്‍മ്മാണ നിര്‍വ്വഹണം-ഷിഹാബ് വെണ്ണല.

Advertisment