New Update
/sathyam/media/media_files/TTM4lNMqlPEMT1fo8Vgy.jpeg)
മണ്ണാർക്കാട്:കാളിയോട് എരുമേനി റോഡിനോട് ചേർന്ന് അപകടഭീഷണിയായി വലിയ കുഴികൾ രൂപപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിട്ടു. ഏകദേശം രണ്ട് അടി താഴ്ച്ചയിലാണ് കുഴികൾ.കുടിവെള്ള പദ്ധതിക്ക് ചാല് എടുത്തതിലൂടെ മഴ വെള്ളം ഒഴുകി വന്ന് പ്രദേശത്തെ മണ്ണ് നഷ്ടപ്പെട്ടാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
Advertisment
എന്നാൽ ഈ കുഴികൾ വലിയ അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്.വലിയ വാഹനം വന്നാൽ അരികിലേക്ക് ഒതുക്കി നിർത്താൻ കഴിയില്ല കാലു കുത്തിയാൽ കുഴിയിലേക്ക് വീഴുന്ന അവസ്ഥയാണ് കഴിഞ്ഞ ദിവസം ഇതുപോലെ ഒരാൾ അപകടത്തിൽ നിന്നും ഒരുവിധം രക്ഷപ്പെടുകയായിരുന്നു.മഴയുടെ ശക്തി വർദ്ധികുമ്പോൾ ഇവിടെ അപകടം പതിയിരിക്കുന്ന കാര്യം അധികാരികൾ ഗൗനിക്കുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us