പ്രണവ് മോഹൻലാല്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ വീണ്ടും നായകനാകുന്നു എന്ന പ്രത്യേകതയുള്ളതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഒക്ടോബര്‍ 27നായിരുന്നു ചിത്രീകരണം തുടങ്ങിയത്. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ്. സംവിധായകൻ വിനീത് ശ്രീനിവാസൻ 23 ദിവസങ്ങള്‍ കൊണ്ടാണ് പ്രണവ് മോഹൻലാലിന്റെ വര്ഷങ്ങള്‍ക്ക് ശേഷത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്.
നിവിൻ പോളി നിര്‍ണായക വേഷത്തില്‍ ചിത്രത്തില്‍ ഉണ്ടാകും. ധ്യാൻ ശ്രീനിവാസനും പ്രധാനപ്പെട്ട കഥാപാത്രമയി ചിത്രത്തില്‍ ഉണ്ടാകും. ചിത്രത്തിനായി ധ്യാൻ തടി കുറച്ചത് സിനിമാ ലോകത്ത് ചര്‍ച്ചയായിരുന്നു. പ്രണവ് മോഹൻലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തുമ്പോള്‍ വിനീത് ശ്രീനിവാസനും വര്‍ഷങ്ങളുടെ ശേഷത്തിലുണ്ടാകും.
ചിത്രത്തിന്റ നിര്‍മാണം വൈശാഖ് സുബ്രഹ്‍മണ്യമാണ്. വൈശാഖ് സുബ്രഹ്‍മണ്യം മേരിലാന്റ് സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം നിര്‍വഹിക്കുക. ചിത്രത്തിന്റെ വിതരണവും മേരിലാന്റ് സിനിമസായിരിക്കും. വിഷുവിനോട് അനുബന്ധിച്ചാണ് റിലീസ് ചെയ്യുക.
സംഗീതം നിര്‍വഹിക്കുക അമൃത് രാംനാഥാണ്. എന്തായിരിക്കും പ്രമേയം എന്ന് വെളിപ്പെടുത്തിയിട്ടില്ല. വിനീത് ശ്രീനിവാസന്റെ ഒരു ചിത്രത്തില്‍ ആദ്യമായി പ്രണവ് മോഹൻലാല്‍ നായകനായത് ഹൃദയത്തിലായിരുന്നു. ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ സ്വാഭാവികമായി വലിയ പ്രതീക്ഷകളിലാണ്. മലയാളക്കരയില്‍ വലിയ ചര്‍ച്ചയായിരുന്നു ഹൃദയം. പ്രണവ് മോഹൻലാലിന്റെ വേറിട്ട ഭാവങ്ങളായിരുന്നു ചിത്രത്തില്‍ കണ്ടത് എന്നായിരുന്നു മിക്കവരുടെയും അഭിപ്രായങ്ങള്‍. അതുകൊണ്ട് പ്രണവിന്റെയും വിനീത് ശ്രീനിവാസന്റെയും ചിത്രം പ്രഖ്യാപിച്ചപ്പോഴേ വലിയ ചര്‍ച്ചയായിരുന്നു.