' പ്രാപ്പെട' മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിലേക്കുകൂടി സ്ട്രീമിംഗിന് എത്തുന്നു

സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം പുതുതായി പ്രദര്‍ശനം ആരംഭിക്കുന്നത്. ഓഗസ്റ്റ് 2 നാണ് സൈന പ്ലേയിലെ സ്ട്രീമിംഗ് ആരംഭിക്കുക.

author-image
മൂവി ഡസ്ക്
New Update
r6ty7uikjtyuiuyu

കൃഷ്ണേന്ദു കലേഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാള ചിത്രം പ്രാപ്പെട മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിലേക്കുകൂടി സ്ട്രീമിംഗിന് എത്തുന്നു. ലോകപ്രശസ്തമായ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ 2022 ല്‍ പ്രീമിയര്‍ ചെയ്യപ്പെട്ട പ്രാപ്പെട സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ സി-സ്പേസ് എന്ന ഒടിടി പ്ലാറ്റ്ഫോമില്‍ നേരത്തെ എത്തിയിരുന്നതാണ്. സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം പുതുതായി പ്രദര്‍ശനം ആരംഭിക്കുന്നത്. ഓഗസ്റ്റ് 2 നാണ് സൈന പ്ലേയിലെ സ്ട്രീമിംഗ് ആരംഭിക്കുക.

Advertisment

കേതകി നാരായണ്‍, രാജേഷ് മാധവന്‍, ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ ജയനാരായണന്‍ തുളസീദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ചിത്രത്തിന്‍റഎ ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം ബിജിബാല്‍, സൗണ്ട് ഡിസൈന്‍ നിതിന്‍ ലൂക്കോസ്, കലാസംവിധാനം ഇന്ദുലാല്‍ കവീട്, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ തൗഫീക് ഹുസൈന്‍, അഡീഷണല്‍ മൊണ്ടാഷ് മിഥുന്‍ മുരളി, മേക്കപ്പ് പ്രദീപ് വിതുര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേന്ദ്രന്‍ ചിറക്കകടവ്, സൗണ്ട് മിക്സിംഗ് പ്രശാന്ത് പി മേനോന്‍, കളറിസ്റ്റ് രമേശ് അയ്യര്‍.

Advertisment