മലപ്പുറത്ത് പ്രവാസി ചർച്ചാ സംഗമം: സ്വാഗതസംഘം രൂപീകരിച്ചു

'പ്രവാസി പ്രശ്നങ്ങൾക്ക് പരിഹാരമെന്ത്?' എന്ന ശീർഷകത്തിൽ ആണ് ചർച്ചാസംഗമം. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ് സംഗമം ഉദ്ഘാടനം ചെയ്യും.

New Update
ert6yujhgftyk
മലപ്പുറം: പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി വിവിധ പ്രവാസി സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന പ്രവാസി ചർച്ചാ സംഗമത്തിന് സ്വാഗതസംഘം രൂപീകരിച്ചു.ഓഗസ്റ്റ് 31 ശനിയാഴ്ച വൈകുന്നേരം 3.30ന് മലപ്പുറം കിഴക്കെതല എസ്‌പെരോ ഇൻ ഹോട്ടലിൽ  'പ്രവാസി പ്രശ്നങ്ങൾക്ക് പരിഹാരമെന്ത്?' എന്ന ശീർഷകത്തിൽ ആണ് ചർച്ചാസംഗമം. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ് സംഗമം ഉദ്ഘാടനം ചെയ്യും.
Advertisment
പ്രവാസി ആർട്ടിസ്റ്റ് ഉസ്മാൻ ഇരുമ്പുഴി, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി കെ അബ്ദുൽ റഊഫ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡൻ്റ് കുഞ്ഞാലി ഹാജി, കേരള പ്രദേശ് പ്രവാസി കോൺഗ്രസ്  ജില്ലാ പ്രസിഡൻ്റ് പികെ കുഞ്ഞു ഹാജി, പീപ്പിൾസ് കൾച്ചറൽ ഫോറം ജില്ലാ സെക്രട്ടറി ശിഹാബ് വേങ്ങര, പ്രവാസി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി നാസർ ഡെബോണ, പ്രവാസി എഴുത്തുകാരൻ ഉമ്മർ കോയ എം, പിസിഎഫ് ജില്ലാ വെൽഫെയർ ബോർഡ് ചെയർമാൻ ഷാഹിർ മൊറയൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡണ്ട് ഹസനുൽ ബന്ന അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി എകെ സൈതലവി, ട്രഷറർ മുഹമ്മദലി മങ്കട, ഇബ്രാഹിം കോട്ടയിൽ, സി മുഹമ്മദലി വേങ്ങര, ഹംസ തലക്കടത്തൂർ, മൂസക്കുട്ടി താനൂർ, അബുലൈസ് മലപ്പുറം
തുടങ്ങിയവർ സംസാരിച്ചു.
Advertisment