/sathyam/media/media_files/mZQdCO7aJGwtuM3Wadvw.jpg)
യുകെ: മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ കേരളത്തിലെ ഏറ്റവും ജനപ്രീയനായ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ഘടകം അനുശോചന യോഗം സംഘടുപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോം മുഖേന സംഘടിപ്പിച്ച യോഗത്തിൽ യുകെയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള പ്രമുഖ വ്യക്തികൾ ഉൾപ്പടെ നിരവധി പേർ പങ്കുചേർന്നു.
രാഷ്ട്രീയ കേരളത്തിൽ ഉമ്മൻ ചാണ്ടിയുടെ വിയോഗം കൊണ്ടുണ്ടായ വിടവ് സമീപ ഭാവിയിൽ ആർക്കും നികത്താൻ സാധിക്കില്ല എന്ന പൊതു വികാരം അനുശോചന സംഗമത്തലുടനീളമുണ്ടായി.
/sathyam/media/media_files/0riLWvTzTMp81l590TZ4.jpg)
യുവ കോൺഗ്രസ് നേതാവ് അരിത ബാബു ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. ജനങ്ങളാണ് തന്റെ പ്രഥമപരിഗണനയെന്ന് ആവർത്തിച്ചിരുന്നതിന്റെ പ്രത്യക്ഷതെളിവായിരുന്നു മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്കപരിപാടിയെ ന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി അദ്ദേഹം ചെയ്ത ജനനന്മകൾ എന്നും ഓർക്കപ്പെടുമെന്നും അരിത ബാബു അനുശോചന സന്ദേശത്തിൽ പറഞ്ഞു.
/sathyam/media/media_files/ecOmQJiZlTLEVxplO0NK.jpg)
ഐഒസി യുകെ കേരള ഘടകം പ്രസിഡന്റ് സുജു ഡാനിയേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഘടകം വക്താവ് അജിത് മുതയിൽ സ്വാഗതം ആശംസിച്ചു. തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹമെന്നും സുജു ഡാനിയേൽ പറഞ്ഞു.
/sathyam/media/media_files/yKR4EhDsKPuQ2cOLgrjb.jpg)
ഐഒസി യുകെ സീനിയർ വൈസ് പ്രസിഡന്റ് ഗുർമിന്തർ രൻധ്വാ, സീനിയർ നേതാവ് ബേബിക്കുട്ടി ജോർജ്, ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, ഡോ. ജോഷി ജോസ്, തോമസ് ഫിലിപ്പ്, ബിജു വർഗ്ഗീസ്, ജോർജ് ജേക്കബ്, അശ്വതി നായർ, സൂരജ് കൃഷ്ണൻ, ബിജു കുളങ്ങര, യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് നിധീഷ് കടയങ്ങൻ, അളക ആർ തമ്പി, അർഷാദ് ഇഫ്തിക്കറുദ്ധീൻ, അനഘ എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. ജോൺ പീറ്റർ നന്ദി പ്രകാശിപ്പിച്ചു.
രാഷ്ട്രീയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും ഉമ്മൻ ചാണ്ടിയെ ഉലയാതെ നിർത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു. അന്ത്യയാത്രയിൽ തിങ്ങിക്കൊടുന്ന ജനസാഗരം അതിന്റെ മകുടോദാഹരണമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us