Advertisment

പ്രേംനസീർ - ഉദയസമുദ്ര സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും

 6-ാമത് ചലച്ചിത്ര അവാർഡ് സമർപ്പണ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി.യും കുട്ടികുപ്പായം എന്ന ചിത്രത്തിന്റെ 60-ാം വാർഷിക ഉദ്ഘാടനം ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാറും നിർവഹിക്കും. 

New Update
rtyuiuytr

തിരു: പ്രേംനസീർ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ മലയാളസിനിമയിലെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന 98-ാം ജന്മദിനാഘോഷം ജൂലൈ 13 ശനിയാഴ്ച വൈകുന്നേരം 6.30ന് പൂജപ്പുര ശ്രീചിത്തിര തിരുന്നാൾ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.അതോടനുബന്ധിച്ച് 6-ാമത് പ്രേംനസീർ - ഉദയസമുദ്ര സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണവും കുട്ടികുപ്പായം എന്ന ചിത്രത്തിന്റെ 60-ാം വാർഷിക ആഘോഷവും സംഘടിപ്പിക്കുന്നു.

Advertisment

"പ്രേംസ്മൃതി2024" എന്ന പേരിൽ ഒരുക്കുന്ന ഈ ചടങ്ങിൽ വച്ച് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എം.ആർ.തമ്പാന് "സാഹിത്യശ്രേഷ്ഠ" പുരസ്കാരവും ചലച്ചിത്രതാരവും നിർമ്മാതാവുമായ മണിയൻപിളള രാജുവിന് "ചലച്ചിത്രശ്രേഷ്ഠ" പുരസ്കാരവും, മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് സുജിത് നായർക്ക് "മാധ്യമശ്രേഷ്ഠ" പുരസ്കാരവും പിന്നണി ഗായകൻ അരവിന്ദ് വേണുഗോപാലിന്  "സംഗീതപ്രതിഭ" പുരസ്കാരവും, സാമൂഹ്യപ്രവർത്തകൻ ഡോ.വി.അശോകിന്  "കർമ്മശ്രേഷ്ഠ" പുരസ്കാരവും ഗവർണർ ആനന്ദബോസ് സമർപ്പിക്കും.

പ്രേംനസീർ സുഹൃത് സമിതി മുഖ്യ രക്ഷാധികാരിയും ഉദയസമുദ്ര ഹോട്ടൽ ഗ്രൂപ്പ്സ് സി.എം.ഡി. യുമായ എസ്. രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.
 
 ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും ചലച്ചിത്ര-നാടക സംവിധായകനുമായ പ്രമോദ് പയ്യന്നൂർ ചെയർമാനും, ഫിലിം പി.ആർ.ഒ. അജയ് തുണ്ടത്തിൽ, ചലച്ചിത്ര സംവിധായകൻ ജോളിമസ് മെമ്പർമാരുമായ ജൂറികമ്മിറ്റിയാണ് ചലച്ചിത്രങ്ങൾ കണ്ട് പുരസ്കാരത്തിന് അർഹരായവരെ തെരഞ്ഞെടുത്തത്.

 6-ാമത് ചലച്ചിത്ര അവാർഡ് സമർപ്പണ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി.യും കുട്ടികുപ്പായം എന്ന ചിത്രത്തിന്റെ 60-ാം വാർഷിക ഉദ്ഘാടനം ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാറും നിർവഹിക്കും. 

അവാർഡ് കമ്മിറ്റി ജൂറി ചെയർമാൻ പ്രമോദ് പയ്യന്നൂർ, ജൂറി മെമ്പർമാരായ അജയ് തുണ്ടത്തിൽ, ജോളിമസ്, ചലച്ചിത്ര സംവിധായകൻ രാജസേനൻ, ചലച്ചിത്ര നടൻ ദിനേശ് പണിക്കർ, ഗായകൻ ജി.വേണുഗോപാൽ, സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ എന്നിവർ സംബന്ധിക്കും.

 കുട്ടികുപ്പായം എന്ന സിനിമയുടെ സംവിധായകൻ എം.കൃഷ്ണൻ നായരുടെ മകൻ കെ. ജയകുമാർ ഐ.എ.എസ്, രചയിതാവ് മൊയ്തു പടിയത്തിന്റെ മകൻ സിദ്ധീഖ് ഷമിർ, എം.എസ്. ബാബുരാജിന്റെ മകൻ ജബ്ബാർ ബാബുരാജ്, സിനിമയിലെ അഭിനേത്രി നിലമ്പൂർ ആയിഷ എന്നിവരെ ചടങ്ങിൽ വച്ച് ആദരിക്കും.ചലച്ചിത്ര ടെലിവിഷൻ പ്രതിഭകൾ ഒരുക്കുന്ന വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും

Advertisment