Advertisment

ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം..

കരളിന്റെ ഭാരത്തിന്റെ അഞ്ച് മുതൽ പത്ത് ശതമാനം വരെ കൊഴുപ്പ് ആണെങ്കിൽ അത് ഫാറ്റി ലിവർ എന്ന അവസ്ഥയിലേയ്ക്കും മറ്റ് പല തരം സങ്കീർണ്ണതകളിലേയ്ക്കും നയിക്കാം.

New Update
kmjhbgvfdszxdcfvgbhnjk

കരളിന്റെ ഭാരത്തിന്റെ അഞ്ച് മുതൽ പത്ത് ശതമാനം വരെ കൊഴുപ്പ് ആണെങ്കിൽ അത് ഫാറ്റി ലിവർ എന്ന അവസ്ഥയിലേയ്ക്കും മറ്റ് പല തരം സങ്കീർണ്ണതകളിലേയ്ക്കും നയിക്കാം. മദ്യപിക്കുന്നവരിൽ മാത്രമല്ല, അമിതമായി ഭക്ഷണം കഴിക്കുന്നവരിലും ഫാറ്റി ലിവർ കണ്ടുവരുന്നു.

Advertisment

അമിതവണ്ണം ഫാറ്റി ലിവർ മാത്രമല്ല മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. അത് കൊണ്ട് തന്നെ ഭാരം കുറയ്ക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. ഭാരം കുറയ്ക്കുന്നത് കരളിന് ഉണ്ടാകുന്ന വീക്കം ഇല്ലാതാക്കാനും കരളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും സഹായിക്കും. അതിനാൽ, കൃത്യമായി വ്യായാമവും ഡയറ്റും നോക്കി ശരീരഭാരത്തെ നിയന്ത്രിച്ച് നിർത്താനാണ് ശ്രമിക്കേണ്ടത്.ഫാറ്റി ലിവർ രോ​ഗം ഉണ്ടാകുന്നതിന്റെ മറ്റൊരു വില്ലനാണ് മദ്യപാനം. അമിതമായി മദ്യപിക്കുന്നത് കരളിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുന്നു. കരളിന് സ്വയം ശുദ്ധീകരിക്കാനുള്ള ശേഷി പോലും ഇതിലൂടെ നഷ്ടപ്പെടുന്നു. 

കരളിനെ ശുദ്ധീകരിച്ച് നിലനിർത്താൻ വ്യായാമം അനിവാര്യമാണ്. ദിവസേന അര മണിക്കൂർ വ്യായാമം ചെയ്താൽ കരളിനെ മാത്രമല്ല മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങളും അകറ്റി നിർത്താം. ദിവസേന നടക്കുന്നത്, ഓടുന്നത്, നീന്തുന്നത്, അല്ലെങ്കിൽ സൈക്ലിംഗ് എന്നിവയെല്ലാം തന്നെ കരളിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും റെഡ് മീറ്റ് എന്നിവയിയെല്ലാം തന്നെ ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഈ ഭക്ഷണങ്ങൾ ഫാറ്റി ലിവറിന് കാരണമാകും.പ്രോട്ടീൻ അടങ്ങിയ ആഹാരം ധാരാളം കഴിക്കുന്നത് നല്ലതാണ്. ഇത് കരളിലെ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കുന്നു.

#prevent-fatty-liver-diseases
Advertisment