ബോളിവുഡ് ചിത്രം ‘ബഡേ മിയാൻ ചോട്ടേ മിയാൻ ട്രെയിലർ എത്തി
സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ എന്നിവരാണ് നായികമാർ. മിശാൽ മിശ്ര ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ഈദ് റിലീസായി ഏപ്രിൽ 10ന് തിയറ്ററുകളിലെത്തും.
അക്ഷയ് കുമാർ–ടൈഗർ ഷ്രോഫ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ബഡേ മിയാൻ ചോട്ടേ മിയാൻ ട്രെയിലർ എത്തി. മലയാളത്തിൽ നിന്നും നടൻ പൃഥ്വിരാജ് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്.
Advertisment
ട്രെയിലറിൽ മാസ്ക് ധരിച്ചാണ് പൃഥ്വിരാജ് എത്തുന്നത്. അലി അബ്ബാസ് സഫർ സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലർ വിഭാഗത്തിലാണ് ഒരുങ്ങുന്നത്.പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ എന്നിവരാണ് നായികമാർ. മിശാൽ മിശ്ര ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ഈദ് റിലീസായി ഏപ്രിൽ 10ന് തിയറ്ററുകളിലെത്തും.