കൊച്ചി. മാധ്യമങ്ങളും മാധ്യമപ്രവർത്തകരും സമൂഹത്തിന്റെ പൊതുസമ്പത്തും അനുഗ്രഹവുമാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.സമൂഹത്തിൽ സത്യവും നീതിയും ജനാധിപത്യ സംവിധാനങ്ങളും കാര്യക്ഷമമായി നടക്കുവാൻ ജാഗ്രതയോടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ അനിവാര്യമാണ്. അവരെ ഇറച്ചികടയ്ക്ക് മുമ്പിലെ പട്ടികളോട് ഉപമിക്കുന്ന രാഷ്ട്രിയനേതൃത്വം പരസ്യമായി മാപ്പുപറയണം.മാധ്യമങ്ങൾക്ക് നേരെ ഒരു രാഷ്ട്രീയ നേതാവ് നടത്തിയ "ഇറച്ചി കടയിലെ പട്ടികളെപ്പോലെ " എന്ന അധിക്ഷേപ പ്രയോഗം അനുചിതമായി.
ഇത്തരം അതിക്ഷേപ പ്രയോഗം ഒഴിവാക്കാമായിരുന്നു.വിവരശേഖരണത്തെ വിശപ്പ്മൂലം വിഷമിക്കുന്ന നായയോട് ഉപമിക്കുന്നത് മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സ് മനസ്സിലാക്കാത്തതുകൊണ്ടാണെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.ഷിരൂരിലും വയനാട് ദുരന്തത്തിലും പ്രളയ കാലത്തും ഒക്കെ മാധ്യമങ്ങളുടെ ധീരമായ പ്രവർത്തനവും സഹജീവി സ്നേഹവും കേരളം കണ്ടതാണ്.
രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ മാധ്യമങ്ങളിലെ പ്രവർത്തകരെപ്പോലെ കണ്ണടച്ച് കയ്യും കെട്ടി മൗനം തുടരണം എന്നാണോ വികലമായ പ്രസ്താവന നടത്തുന്നവർ ആ ഉദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരെ ആദരിക്കുവാനും അംഗീകരിക്കുവാനുമുള്ള മനോഭാവം രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർക്കുണ്ടാകാണണം. മാധ്യമങ്ങളിലൂടെയാണ് നേതാക്കളുടെയും പ്രസ്ഥാനങ്ങളുടെയും നിലനിൽപ്. സഹിഷ്ണുതയോടെ പ്രതികരിക്കുവാൻ രാഷ്ട്രീയ നേതൃത്വം പഠിക്കണം. മുതിർന്ന നേതാക്കൾ മാതൃക കാട്ടണമെന്നും പ്രോ ലൈഫ് ചുണ്ടിക്കാട്ടി.