ദിവസവും പാൽ കുടിക്കുന്നതുകൊണ്ടുളള ​ഗുണവും ദോഷവും അറിയാം..

 വെണ്ണ, തൈര്, ഐസ്‌ക്രീം, വൈറ്റ് ചോക്ലേറ്റ് തുടങ്ങി നിരവധി ഉൽപന്നങ്ങളാണ് പാൽ ഉപയോ​ഗിച്ച് നിർമിക്കുന്നത്. കുട്ടികളുടെ വളർച്ചയ്‌ക്ക് പാൽ വളരെ പ്രധാനമാണ്.

New Update
tyuikj

ധാരാളം പോഷക​ ഗുണങ്ങൾ അടങ്ങിയ പാൽ കുടിക്കുന്നത് ശരീര വളർച്ചയ്‌ക്കും ആരോ​ഗ്യത്തിനും ഏറെ ​ഗുണകരമാണ്.  വെണ്ണ, തൈര്, ഐസ്‌ക്രീം, വൈറ്റ് ചോക്ലേറ്റ് തുടങ്ങി നിരവധി ഉൽപന്നങ്ങളാണ് പാൽ ഉപയോ​ഗിച്ച് നിർമിക്കുന്നത്. കുട്ടികളുടെ വളർച്ചയ്‌ക്ക് പാൽ വളരെ പ്രധാനമാണ്. പ്രോട്ടീൻ, കാൽത്സ്യം, വൈറ്റമിൻ ഡി എന്നവയുടെ കലവറയായ പാൽ എല്ലുകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ ശരീരഭാരം കുറയ്‌ക്കാൻ ആ​ഗ്രഹിക്കുന്നവർക്കും പാൽ ദിവസവും കുടിക്കുന്നത് ശീലമാക്കാം. 

Advertisment

പാലിൽ അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവ ശരിയായ അനുപാതത്തിൽ അടങ്ങിയിട്ടുള്ളതിനാൽ ഏറെ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കും. ബ്രാഞ്ച്ഡ് ചെയ്ൻ അമിനോ ആസിഡ് അടങ്ങിയതിനാൽ മസിൽ മാസ് ഉണ്ടാകാനും നിലനിർത്താനും പാൽ സഹായിക്കും. പാലിലെ കേസിൻ, വേയ് പ്രോട്ടീനുകളും പേശികളുടെ നിർമാണത്തിനു സഹായിക്കും. 

ദിവസവും പാൽ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും. മധുരപാനീയങ്ങൾക്കു പകരം പാൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാതെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കും. കൂടാതെ പക്ഷാഘാതം, ഹൃദയസംബന്ധമായ രോ​ഗങ്ങൾ, രക്താതിമർദം എന്നിവയ്‌ക്കുള്ള സാധ്യതയും കുറയ്‌ക്കുന്നു.കാത്സ്യത്തിന് കീമോ പ്രൊട്ടക്ടീവ് ഗുണങ്ങൾ ഉള്ളതിനാൽ പാൽ കുടിക്കുന്നത് മലാശയ അർബുദം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

എന്നാൽ അധികമായാൽ അമൃതവും വിഷമെന്ന പോലെ തന്നെയാണ് പാലിന്റെ കാര്യവും. ​ദിവസവും രണ്ടിൽ കൂടുതൽ ​ഗ്ലാസ് പാൽ കുടിച്ചാൽ സ്ത്രീകളിൽ അസ്ഥി ഒടിവിന് കാരണമായേക്കും. കൂടാതെ കൊഴുപ്പു കുറഞ്ഞ പാൽ കുടിക്കുന്നത് കൗമാരക്കാരിൽ മുഖക്കുരു ഉണ്ടാക്കുമെന്ന് 2016ൽ നടത്തിയ പഠനത്തിൽ പറയുന്നു.

അഞ്ച് ശതമാനം വരെ കുട്ടികളിൽ പാൽ അലർജിയുണ്ടെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ഇത് ചർമ്മം ഡ്രൈയാവാനും ഉദരരോ​ഗങ്ങൾ കാരണമാകും. കാത്സ്യം കൂടുതൽ അടങ്ങിയതിനാൽ കൂടിയ അളവിൽ പാൽ പതിവായി ഉപയോഗിക്കുന്നത് 

pros-and-cons-of-drinking-milk
Advertisment