കോട്ടയം: ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനുവേ ണ്ടിയുള്ള ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ച വിപ്ലവകാരിയായിരുന്നു മഹാത്മാ അയ്യങ്കാളിയെന്നും,അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇണക്കിച്ചേർക്കുന്നതിനു വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച നവോത്ഥാന നായകനായിരുന്നു അയ്യങ്കാളിയെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെടു.
കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ അഭിമുഖത്തിൽ നടന്ന 161-ാം അയ്യങ്കാളി ജൻമ്മ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് കോട്ടയം ജില്ലാ പ്രസിഡൻറ് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് ചെയർമാൻ പ്രൊഫ: ബാലു ജി വെള്ളിക്കര, സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, രാജേഷ് ഉമ്മൻ കോശി, ദളിത് ഫ്രണ്ട് സംസ്ഥാന കോർഡിനേറ്റർ ബിജു കണിയമല, ജില്ലാ ഭാരവാനികളായ , സന്തോഷ് മൂക്കിലിക്കാട്ട്, വി.കെ. സന്തോഷ് വള്ളോം കുഴിയിൽ, ടോമി താണൊലി , സിബി പാണ്ടിയാമ്മക്കൽ ,ബിനു എ. പി ഇലവനാൽ തൊടുകയിൽ , കെ.എം. കുര്യൻ കണ്ണംകുളം, സാബു കല്ലാച്ചേരിൽ , സജി ജോസഫ്, ആര്യ ഗോപാൽ, അഖിൽ ഇല്ലിക്കൽ, തോമസ് പാലത്തുങ്കൽ , ബിൻസ് ജോസഫ് , ജോയി സെബാസ്റ്റ്യൻ, മനീഷ് ചന്ദ്രൻ, സി.എം. ജേക്കബ്, കെ.രാഘവൻ , സണ്ണി ചവറനാനിക്കൽ എന്നിവർ പ്രസംഗിച്ചു.