Advertisment

വെജിറ്റേറിയൻ ആളുകൾക്ക് പ്രോട്ടീൻ ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് അറിയാം..

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് സോയ. കാരണം, നമ്മുടെ ശരീരത്തിന് ശരിയായ വളർച്ചയ്ക്ക് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന് കൊളസ്ട്രോൾ ഇല്ല.

New Update
dsertyuikjhgr

മസിലുകളെ ബലമുള്ളതാക്കാനും പ്രതിരോധശേഷി കൂട്ടുന്നതിനുമെല്ലാം പ്രോട്ടീൻ സഹായകമാണ്.  വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് പ്രോട്ടീൻ ലഭിക്കുന്നതിനുള്ള ഉറവിടങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ലെങ്കിൽ അവരിൽ പ്രോട്ടീൻ അഭാവം വരാൻ സാധ്യത കൂടുതലാണ്.ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ പ്രോട്ടീൻ ഒരു പ്രധാന പോഷകമാണ്.

Advertisment

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് സോയ. കാരണം, നമ്മുടെ ശരീരത്തിന് ശരിയായ വളർച്ചയ്ക്ക് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന് കൊളസ്ട്രോൾ ഇല്ല. പൂരിത കൊഴുപ്പ് വളരെ കുറവാണ്. എന്നിരുന്നാലും സോയയുടെ അമിത ഉപയോ​ഗം ഒഴിവാക്കുക. കാരണം ഇത് ഈസ്ട്രജൻ്റെ അളവ് വർദ്ധിപ്പിക്കും. 

ഒരു കപ്പ് വേവിച്ച പയര്‌ വർ​ഗങ്ങളിൽ  ഏകദേശം 17-18 ഗ്രാം പ്രോട്ടീൻ ഉണ്ട്. ഈ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.പ്രോട്ടീൻ ലഭിക്കുന്നതിന് വെള്ളക്കടല നല്ലൊരു ഭക്ഷണമാണ്. ഇതും വേവിച്ചത് അരക്കപ്പോളം കഴിച്ചാൽ മതിയാകും. സാലഡിലോ കറിയിലോ വെള്ളക്കടല ചേർത്ത് ഉപയോഗിക്കാം. 

 പാൽ കഴിക്കുന്നതും പ്രോട്ടീൻ ലഭിക്കുന്നതിന് സഹായിക്കും. പാൽ അങ്ങനെ തന്നെ കഴിക്കാൻ ഇഷ്ടപ്പെടാത്തവരാണെങ്കിൽ പാൽ ചേർത്ത് ഷേക്കോ സ്മൂത്തിയായോ എല്ലാം കഴിക്കാം.ഉയർന്ന നാരുകൾ അടങ്ങിയ ഓട്സിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. സ്മൂത്തികൾ അല്ലെങ്കിൽ ഇഡ്ഡലി, ദോശ എന്നിവയായി എല്ലാം ഓട്സ് കഴിക്കാം.ആവശ്യമായ അളവിൽ പ്രോട്ടീൻ നൽകുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന മറ്റൊരു ഭക്ഷണണമാണ് നട്സ്.  

Advertisment