New Update
/sathyam/media/media_files/o1hn10ksw2ojcLulUMZ1.jpeg)
ഈശ്വരമംഗലത്തെ വീടുകളിൽ ക്വിറ്റു വിതരണം നടത്തി കോൺഗ്രസ്.. പൊന്നാനി: ഈഴുവത്തിരുത്തി ഈശ്വരമംഗലത്ത് കർമ്മ റോഡിനടിയിലെ പൈപ്പിൽ കൂടി ഭാരതപ്പുഴയിൽ നിന്നും വീടിനകത്ത് വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയ കുടുംബങ്ങൾക്ക് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തു.
Advertisment
/sathyam/media/media_files/AOudaU72GHuwwNMAMnRP.jpeg)
ഭാരതപ്പുഴയിൽ നിന്നും വെള്ളം കയറുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് കിറ്റ് വിതരണം ചെയ്തുകൊണ്ട് യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ ആവശ്യപ്പെട്ടു. എൻ എ ജോസഫ്, മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, സി ജാഫർ, അബു കാളമ്മൽ, കെ വി സക്കീർ, എം ഫസലുറഹ്മാൻ, പ്രവിത കടവനാട്, ഷിനോദ് കർമ്മ എന്നിവർ ക്വിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us