/sathyam/media/media_files/IBhQfEoLFVWyZ0FSS2VX.jpg)
ഈ.റ്റി. എസ് റെസിഡെൻസിയിൽ വച്ച് നടത്തിയ റോഡ് ഏക്സിഡൻറ് ഏക്ഷൻ ഫോറം പാലക്കാട് ജില്ലാ കൺവെൻഷന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് ഡോ. കെ .എം. അബ്ദു നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് എൻ. ജി. ജ്വോൺസ്സൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, രക്ഷാധികാരി ഡോ. രഘുനാഥ് പാറക്കൽ മുഖ്യപ്രഭാഷണം നടത്തി.
/sathyam/media/media_files/FvRUuDDN0X9KEcQbuFox.jpg)
സെക്രട്ടറി റ്റി.കെ. രാധാകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻറ് ആറുമുഖൻ. വി, ജോ. സെക്രട്ടറി ജോസ് ചാലക്കൽ, ലില്ലി വാഴയിൽ, എസ്. മുത്തുകൃഷ്ണൻ, രാജഗോപാലൻ .എം എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സംസ്ഥാന വ്യാപകമായി റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ നടത്തുന്ന 'റാഫ് ' എന്ന സംഘടനയുടെ അമരത്ത് ഇരിക്കുന്ന സംസ്ഥാന പ്രസിഡന്റ് ഡോ. കെ. എം. അബ്ദുവിനെ ജില്ലാ പ്രസിഡന്റ് എൻ.ജി.ജ്വോൺസ്സൺ പൊന്നാടയണിയിച്ച് ആദരിച്ചു.
റോഡ് സുരക്ഷാ ബോധവൽക്കരണം, ലഹരി വ്യാപനം തടയൽ, ശുചിത്വ പരിപാലനം, ജലജന്യ രോഗപ്രതിരോധം തുടങ്ങിയ മേഖലകളിൽ സാമൂഹ്യ ബോധവൽക്കരണം ലക്ഷ്യമാക്കി സംസ്ഥാന കമ്മിറ്റി ഒരുക്കിയ 'വീഡിയോ വോൾ' പ്രചരണ വാഹനങ്ങളുടെ ജില്ലാതല പര്യടനം പാലക്കാട് ജില്ലയിലെ വിവിധ മേഖലയിൽ നടത്തുവാൻ തീരുമാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us