Advertisment

രാഹുൽ ദ്രാവിഡ് എആർഎസ് ടിഎംടിയുടെ ബ്രാൻഡ് അംബാസഡർ

ഉപഭോക്താക്കൾക്ക് സ്റ്റീൽ ബാറുകളുടെ മികച്ച വില്പനയും വില്പനാനന്തര സേവനങ്ങളും ഉറപ്പുവരുത്തി, വിപണിയെ മത്സരാധിഷ്‌ഠിതമാക്കാൻ എആർഎസ് ടിഎംടിക്ക് സാധിച്ചതായി എംഡി അശ്വനി കുമാർ ഭാട്ടിയ പറഞ്ഞു.

New Update
tyuiooiuyt

കൊച്ചി: രാജ്യത്തെ പ്രമുഖ സ്റ്റീൽ വ്യവസായ ഗ്രൂപ്പായ എആർഎസ് ടിഎംടിയുടെ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ്. ഉയർന്ന നിലവാരമുള്ള കറോഷൻ റെസിസ്റ്റന്റ് സ്റ്റീൽ (CRS) ബാറുകളുടെ റീട്ടെയിൽ സെഗ്മെന്റുകൾ രാജ്യവാപകമായി ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാൻഡ് അംബാസഡറെ നിയമിച്ചത്.  

Advertisment

വ്യപാരരംഗത്ത് 46 വർഷത്തെ പാരമ്പര്യമുള്ള എആർഎസ് ടിഎംടിയാണ് ദക്ഷിണേന്ത്യയിൽ ആദ്യമായി 550D സ്റ്റീൽ ബാറുകൾ അവതരിപ്പിച്ചത്. സ്വിറ്റ്‌സർലൻഡിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ജനറൽ ഡി സർവൈലൻസിന്റെ (SGS) ഗുണനിലവാര പരിശോധന പൂർത്തിയാക്കുന്ന എആർഎസ് ടിഎംടിയുടെ ഓരോ ബാച്ചുകളും മികച്ച ഈടും ഉറപ്പുമാണ് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് സ്റ്റീൽ ബാറുകളുടെ മികച്ച വില്പനയും വില്പനാനന്തര സേവനങ്ങളും ഉറപ്പുവരുത്തി, വിപണിയെ മത്സരാധിഷ്‌ഠിതമാക്കാൻ എആർഎസ് ടിഎംടിക്ക് സാധിച്ചതായി എംഡി അശ്വനി കുമാർ ഭാട്ടിയ പറഞ്ഞു.

"നൽകുന്ന തുകക്ക് ഗുണമേന്മയുള്ള ടിഎംടി സ്റ്റീൽ ബാറുകൾ ലഭ്യമാകുക എന്നത് ഉപഭോക്താക്കളുടെ അവകാശമാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നതിനായി തുടങ്ങിയ 'സത്യം തിരിച്ചറിയുക' (നോ ദ ട്രൂത്ത്) ക്യാമ്പയിൻ വൻ വിജയമായിരുന്നു."- അദ്ദേഹം പറഞ്ഞു. ക്രിക്കറ്റിലെ വൻമതിൽ എന്നറിയപ്പെടുന്ന രാഹുൽ ദ്രാവിഡിന്റെ വരവോടെ എആർഎസ് ടിഎംടിയുടെ വിശ്വാസ്യതയ്ക്കും കരുത്തിനും പ്രചാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment