New Update
/sathyam/media/media_files/fRwv408C8mscTxBqTv2X.jpg)
തിരുവനന്തപുരം:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം ഈ മാസം ഉണ്ടാകില്ല. നവംബർ 29 ന് കേരളത്തിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.
Advertisment
എന്നാൽ കേരള സന്ദർശനം ഡിസംബർ ഒന്നിലേക്ക് മാറ്റിവെച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. ഡിസംബര്‍ ഒന്നിന് രാവിലെ ഒൻപതു മണിക്ക് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍റെ പ്രഥമ സാഹിത്യ പുരസ്കാരം പ്രശസ്ത കഥാകൃത്ത് ടി പദ്മനാഭന് രാഹുല്‍ ഗാന്ധി സമ്മാനിക്കും.
കണ്ണൂരിലെ പുരസ്കാര ദാനത്തിന് ശേഷം അന്നേദിവസം രാവിലെ 11 ന് എറണാകുളത്ത് നടക്കുന്ന മഹിളാ കോണ്‍ഗ്രസിന്‍റെ സംസ്ഥാനതല കണ്‍വെന്‍ഷനിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് അറിയിച്ചു.