New Update
/sathyam/media/media_files/gy6F8UItvv62C2y44jBj.jpg)
മലമ്പുഴ: കൊട്ടേക്കാട് ആരക്കോട് റെയിൽവേ ട്രാക്കിന് സമീപത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ 10 കിലോ കഞ്ചാവ് മലമ്പുഴ പോലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്നും വന്ന ഏതോ ട്രെയിനിൽ നിന്നും പുറത്തേക്ക് തട്ടിയതായാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Advertisment
മലമ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.മയക്കുമരുന്ന്, ലഹരി വസ്തുക്കൾ ഹോട്ട്സ്പോട്ട് പരിശോധനയ്ക്കിടയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കഞ്ചാവ് കണ്ടെത്തിയത്. ഇൻസ്പെക്ടർ എം.സുജിത്ത് ,എസ് ഐ ഷാജഹാൻ,എ എസ് ഐ രമേശ്, എസ് സി പി ഒ ഫിറോസ്, വിനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us