സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

author-image
admin
New Update
rain-6.jpg

തിരുവനന്തപുരം: അതിശക്തമായ മഴയ്‌ക്ക് സാധ്യതയില്ലെങ്കിലും നേരിയ മഴ തുടരും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisment

കേരള തീരത്ത് 1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മൺസൂൺ പാത്തി നിലവിൽ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നതും അടുത്ത 2-3 ദിവസത്തിനുള്ളിൽ പതിയെ വടക്കോട്ട് മാറാൻ സാധ്യതയുള്ളതുമാണ് മഴ സാധ്യത സജീവമായി നിലനി‍ർ‍ത്തുന്നത്. തെക്കൻ ഒഡിഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നതും കേരളത്തിലെ മഴ സാധ്യതക്ക് കാരണമാണ്. ഇന്നും നാളെയും സംസ്ഥാനത്ത് പ്രത്യേകിച്ച് മഴ മുന്നറിപ്പ് ഇല്ലാത്തത് ആശ്വസമാണ്.

rain-updates-in-kerala
Advertisment