Advertisment

സംസ്ഥാനത്ത് 11 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ വിലയിരുത്തൽ. ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പുതുതായി മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

New Update
rtyuirtyuityu

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ വിലയിരുത്തൽ. ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പുതുതായി മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ പ്രകാരം സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെല്ലാം 64.5 മുതൽ 111.5 മില്ലിമീറ്റര്‍ വരെ മഴ പെയ്യാനാണ് സാധ്യത.

Advertisment

അതിനിടെ തിരുവനന്തപുരം, പത്തനംതിട്ട അടക്കം വിവിധ ജില്ലകളിൽ ശക്തമായ മഴ പെയ്തു. കനത്ത മഴയിൽ പത്തനംതിട്ട - അടൂർ റോഡിൽ മങ്കുഴിയിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. പിന്നീട് ഫയർഫോഴ്സ് സ്ഥലത്ത് എത്തി മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇടനാടുകളിലും മലയോരമേഖലയിലും മഴ കനത്തേക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അസഹനീയമായ ചൂടിന് ആശ്വാസമായാണ് വേനൽ മഴയുടെ വരവ്.

അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനത്തിൽ നാളെ പത്തനംതിട്ടയിൽ മാത്രമാണ് മഞ്ഞ അലർട്ട്. പിന്നീടുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്ത് മഴ ലഭിക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത് ഇങ്ങനെയാണ്. 14-05-2024: പത്തനംതിട്ട, 15-05-2024: തിരുവനന്തപുരം,  പത്തനംതിട്ട, 16-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, 17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5  മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

rain-yellow-alert-issued-in-11-districts
Advertisment