റേഷൻ കാർഡിൽ നിരവധി പേർക്ക് മസ്റ്ററിങ് ചെയ്യുവാൻ സാധിച്ചില്ല

അസാധുവായവരുടെ മസ്റ്ററിംഗ് വീണ്ടും നടത്തുവാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർ അറിയിപ്പ് നൽകി ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം ആവശ്യപ്പെട്ടു.

New Update
rtyuytrertyuio

പൊന്നാനി: താലൂക്കിലെ നിരവധി പേർക്ക് റേഷൻ കാർഡിൽ മസ്റ്ററിംഗ് ചെയ്യുവാൻ സാധിക്കാതെ അസാധുവാകുന്ന സ്ഥിതിക്ക് പരിഹാരം കാണണമെന്ന് താലൂക്ക് ഭക്ഷ്യോപദേശക  വിജിലൻസ് സമിതി അംഗം എ പവിത്രകുമാർ ആവശ്യപ്പെട്ടു. റേഷൻ കാർഡിലും, ആധാർ കാർഡിലും പേരിലുള്ള ചെറിയ തെറ്റുകാരണം മുതിർന്നവരുടെ മസ്റ്ററിംഗ് അസാധു ആവുകയും,അഞ്ച് വയസ്സിന് മുകളിലുള്ള നിരവധി വിദ്യാർത്ഥികൾക്ക് ആധാർ കാർഡ് പുതുക്കാത്തതിന്റെ പേരിലും, പുതുക്കിയവർക്ക് ആധാർ കാർഡ് ശരിയായി കിട്ടുവാൻ താമസം നേരിടുന്നതും മസ്റ്ററിങ് ചെയ്യുന്നതിന് തടസ്സം നേരിട്ടു.

Advertisment

വിദ്യാർത്ഥികളുടെ വിരൽ  പതിയാതിരിക്കുന്നത് കാരണം നിരവധി പേരുടെ മസ്റ്ററിങ് അസാധുവായി. ചൊവ്വാഴ്ചയോടെ റേഷൻകടയിൽ നിന്നുള്ള മസ്റ്ററിങ് അവസാനിക്കുകയും ചെയ്തു. അസാധുവായവരുടെ മസ്റ്ററിംഗ് വീണ്ടും നടത്തുവാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർ അറിയിപ്പ് നൽകി ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം ആവശ്യപ്പെട്ടു.

Advertisment