Advertisment

പച്ചമാങ്ങയാണോ പഴുത്ത മാങ്ങയാണോ പോഷക​ഗുണങ്ങളിൽ മുന്നിൽ കൂടുതലറിയാം..

മാങ്ങാ ചമ്മന്തി, മാങ്ങാ അച്ചാർ മുതൽ മാമ്പഴ ഷേയ്ക് വരെ പലരുടെയും ഇഷ്ടവിഭവ ലിസ്റ്റിൽ ഇടം പിടിച്ചവയാണ്. ചിലർക്ക് പഴുത്ത മാങ്ങയോടാണ് പ്രിയം മറ്റു ചിലർച്ച് പച്ചമാങ്ങയോടും. ഇവ രണ്ടും വ്യത്യസ്തമായ ആരോ​ഗ്യ​ഗുണങ്ങളാണ് ഉള്ളത്.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
ertyuiouytrertyuioertyuio

വേനൽക്കാലം മാമ്പഴങ്ങളുടെ കാലമാണ്. കുഞ്ഞൻ കണ്ണിമാങ്ങകൾ മുതൽ മധുരമൂറുന്ന മാമ്പഴങ്ങൾ വരെയുള്ള മാങ്ങയുടെ എല്ലാ ഘട്ടവും നമ്മൾ യഥേഷ്ടം പലരൂപത്തിലാക്കി സൂക്ഷിക്കുകയും ഭക്ഷിക്കുകയും ചെയ്യാറുണ്ട്. ഒരു സീസണൽ ഫ്രൂട്ടിന് പുറമേ രോ​ഗ പ്രതിരോധശേഷി വർധിപ്പിക്കാനും ഉദര ആരോ​ഗ്യത്തിനും ഊർജ്ജം നിലനിർത്താനും സഹായിക്കുന്ന ധാരാളം പോഷകങ്ങൾ മാങ്ങയിൽ അടങ്ങിയിട്ടുണ്ട്.

Advertisment

മാങ്ങാ ചമ്മന്തി, മാങ്ങാ അച്ചാർ മുതൽ മാമ്പഴ ഷേയ്ക് വരെ പലരുടെയും ഇഷ്ടവിഭവ ലിസ്റ്റിൽ ഇടം പിടിച്ചവയാണ്. ചിലർക്ക് പഴുത്ത മാങ്ങയോടാണ് പ്രിയം മറ്റു ചിലർച്ച് പച്ചമാങ്ങയോടും. ഇവ രണ്ടും വ്യത്യസ്തമായ ആരോ​ഗ്യ​ഗുണങ്ങളാണ് ഉള്ളത്.

പച്ചമാങ്ങയുടെ ​ഗുണങ്ങൾ

പഴുത്ത മാമ്പഴങ്ങളെ അപേക്ഷിച്ച് പച്ചമാങ്ങായിൽ വിറ്റാമിൻ സിയും അസിഡിറ്റിയും നാരുകളും കൂടുതലാണ് അതുകൊണ്ട് തന്നെ ദഹനപ്രക്രീയ അത് മെച്ചപ്പെടുത്തുന്നു. കൂടാതെ ഗട്ട് മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു. ഇതിൽ അടങ്ങിയ വിറ്റാമിൻ സി പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പച്ചമാങ്ങയ്‌ക്കുണ്ട്.

മാമ്പഴത്തിന്റെ ​ഗുണങ്ങൾ

ബീറ്റാ കരോട്ടിൻ പോലുള്ള ചില ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് പഴുത്ത മാങ്ങ, ഇതാണ് അവയ്‌ക്ക് ഓറഞ്ച്-മഞ്ഞ നിറം നൽകുന്നത്. കരോട്ടിനോയിഡുകൾ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, ചിലതരം കാൻസറുകളിൽ നിന്നുമെല്ലാം സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളാണ്. പഴുത്ത മാമ്പഴത്തിൽ ഉയർന്ന വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ആരോഗ്യകരമായ കാഴ്ച, രോഗപ്രതിരോധ പ്രവർത്തനം, ചർമ്മത്തിൻ്റെ ആരോഗ്യം എന്നിവ നിലനിർത്തുന്നതിന് അത്യാവശ്യമാണ്. എന്നിരുന്നാലും പഴത്ത മാങ്ങയിൽ പ്രകൃതിദത്ത പഞ്ചസാരയുടെ അളവു വളരെ കൂടുതലായിരിക്കും.

പച്ചമാങ്ങയോ പഴുത്ത മാങ്ങയോ?

  • രോഗ പ്രതിരോധശേഷി കൂട്ടാൻ: വിറ്റാമിൻ സി ഉയർന്ന അളവിലുള്ള പച്ചമാങ്ങയാണ് നല്ലത്.

  • ആൻ്റിഓക്‌സിഡൻ്റ്: ആന്റിഓക്സിഡന്റ് ​ഗുണങ്ങൾ ലഭിക്കുന്നതിന് ബീറ്റാ കരോട്ടിൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയ പഴുത്ത മാങ്ങ കഴിക്കുന്നതാണ് നല്ലത്.

  • ദഹനം മെച്ടപ്പെടുത്താൻ; പച്ചമാങ്ങയിലാണ് പഴുത്തമാങ്ങയെ അപേക്ഷിച്ച് നാരുകൾ കൂടുതൽ. അതിനാൽ ദഹനത്തിന് പച്ചമാങ്ങയാണ് നല്ലത്.

  • രുചിക്ക്: മധുരമുള്ളതു കൊണ്ട് തന്നെ പഴുത്ത മാങ്ങയെ പലരും സ്നാക് ആയും ഉപയോ​ഗിക്കാറുണ്ട്.

raw-mango-or-ripe-mango-which-is-more-good-for-health
Advertisment