New Update
/sathyam/media/media_files/vm865jPYbTkYzZGL0rtk.jpeg)
മണ്ണാർക്കാട് :പി എൻ പണിക്കരുടെ ചരമദിനമായ വായനാദിനം വൈവിധ്യമായ പരിപാടികളോട് കൂടി കല്ലടിക്കോട് ഗവ: മാപ്പിള സ്കൂളിൽ തുടക്കം കുറിച്ചു.സ്കൂൾ ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും ആകർഷകമായ രീതിയിൽ പ്രദർശിപ്പിച്ചു.
Advertisment
ഒരു മാസം നീണ്ടു നിൽക്കുന്ന വായനാമാസാചരണം പ്രധാനധ്യാപകൻ പി സൈതാലി ഉദ്ഘാടനം ചെയ്തു.വി പി വിജയകുമാർ വായനാദിനസന്ദേശം നൽകി.കെ നിഷ ഡിജിറ്റൽ യുഗത്തിൽ വായനയുടെ പ്രാധാന്യം കുട്ടികളുമായി പങ്കുവച്ചു.
സി എം റഹിയാനത്ത് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വി കെ ഇന്ദു സാഹിത്യകാരൻ എം കൃഷ്ണദാസിന്റെ കഥകുടുക്ക എന്ന പുസ്തകം പരിചയപ്പെടുത്തി.എം ആർ റസാൻ മുഹമ്മദ്, അബന്ന അഷറഫ്,പി അർച്ചന,എ വിജയകുമാരൻ, വി നൗഷീറ എന്നിവർ സംസാരിച്ചു.എൻ ഷെറീന നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us