കാറുകളുടെ എക്സ്ഹോസ്റ്റര്‍ പൈപ്പുകളില്‍ നിന്നും ജലകണികകള്‍ വീഴുന്നത് ഇതുകൊണ്ടാണ്

മികച്ച രീതിയില്‍ നടക്കുന്ന ജ്വലനത്തിന്‍റെ ഭാഗമാണ് ഇങ്ങനെ പുറത്തുവരുന്ന ജലം. എഞ്ചിന്‍ ചൂടാവുന്നതോടെ ഈ ജല കണികകള്‍ നീരാവിയായി മാറുന്നതിനാല്‍ കൂടുതല്‍ ജലം നിങ്ങള്‍ക്കു കാണാന്‍ സാധിക്കുന്നില്ലെന്നു മാത്രം.

author-image
ടെക് ഡസ്ക്
New Update
kuytds

കാറുകളുടെ എക്സ്ഹോസ്റ്റര്‍ പൈപ്പുകളില്‍ നിന്നും ഇടയ്ക്കിടെ ജലകണികകള്‍ ഇറ്റിറ്റുവീഴുന്ന കാഴ്ചകള്‍ പലരും കണ്ടിട്ടുണ്ടാകും. കാറിന് മികച്ച ഇന്ധനക്ഷമത ലഭിക്കുന്നുണ്ടെന്നതിന്റെ സൂചനയാണിത്. കാറിന്‍റെ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് ഈ ജലകണികകള്‍ എന്നാണ് വാഹനലോകം പറയുന്നത്. എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന സംശയം പലര്‍ക്കുമുണ്ടാകും.

Advertisment

എഞ്ചിനില്‍ പെട്രോളിന്‍റെ ജ്വലനം നടക്കുമ്പോള്‍ ഹൈഡ്രോകാര്‍ബണ്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡും വെള്ളവുമായി വേര്‍തിരിക്കപ്പെടും. സമ്മിശ്ര രൂപത്തില്‍ 25 ഓക്‌സിജന്‍ കണികകള്‍ക്ക് ഒപ്പം രണ്ട് ഹൈഡ്രോകാര്‍ബണ്‍ കണങ്ങളാണ് എഞ്ചിനിലുള്ളതെന്ന് സങ്കല്‍പ്പിക്കുക. ഇവ  സ്പാര്‍ക്ക് പ്ലഗില്‍ ജ്വലനപ്രകിയയില്‍ ഏര്‍പ്പെടുമ്പോള്‍ സൈലന്‍സര്‍ പൈപ്പിലൂടെ 16 കാര്‍ബണ്‍ ഡൈഓക്‌സൈഡ് തന്മാത്രകളും 18 ജല കണങ്ങളും പുറത്തേക്കു വരും.

വാഹനങ്ങളുടെ സൈലന്‍സറില്‍ നിന്നും  കാര്‍ബണ്‍ ഡൈഓക്‌സൈഡിനും ജലത്തിനുമൊപ്പം കുറഞ്ഞ അളവില്‍ കാര്‍ബണ്‍ മോണോക്‌സൈഡും, പാതികത്തിയ ഹൈഡ്രോകാര്‍ബണുകളും, നൈട്രജന്‍ ഓക്‌സൈഡും പുറത്ത് വരാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ പരമാവധി നിയന്ത്രിക്കുക എന്ന ചുമതലയുള്ള  കാറ്റലിറ്റിക് കണ്‍വേര്‍ട്ടറുകള്‍ ഇടപെടും.

എഞ്ചിനും എക്‌സ്‌ഹോസ്റ്റ് സംവിധാനവും പൂര്‍ണമായും ചൂടുപിടിക്കാത്ത സാഹചര്യത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്‍പ്പെടെയുള്ള വിഷവാതകങ്ങളെ നിരുപദ്രവ മിശ്രിതങ്ങളാക്കി മാറ്റുകയാണ് ഈ കാറ്റലിറ്റിക് കണ്‍വേര്‍ട്ടറുകളുടെ ദൗത്യം. മികച്ച രീതിയില്‍ നടക്കുന്ന ജ്വലനത്തിന്‍റെ ഭാഗമാണ് ഇങ്ങനെ പുറത്തുവരുന്ന ജലം. എഞ്ചിന്‍ ചൂടാവുന്നതോടെ ഈ ജല കണികകള്‍ നീരാവിയായി മാറുന്നതിനാല്‍ കൂടുതല്‍ ജലം നിങ്ങള്‍ക്കു കാണാന്‍ സാധിക്കുന്നില്ലെന്നു മാത്രം.

Advertisment