Advertisment

കൊളസ്ട്രോള്‍ ഒരു മാസം കൊണ്ട് കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍,  ഒമേഗ 3 ഫാറ്റി ആസിഡ് പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
678o76543ertyui

കൊളസ്ട്രോള്‍ എന്ന വില്ലനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അനവധിയാണ്. ഭാവിയില്‍ ജീവന് തന്നെ ഭീഷണിയാകാം എന്നതുകൊണ്ടാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നത്. സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, മധുരം തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കാരണം ഇവ കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകും. 

Advertisment

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍,  ഒമേഗ 3 ഫാറ്റി ആസിഡ് പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. പതിവായി വ്യായാമം ചെയ്യുക. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ശരീരഭാരം കൂടാതെ നോക്കുക. ഇതിനായി അമിതമായി ഭക്ഷണം കഴിക്കാതെ, മിതമായ അളവില്‍ കഴിക്കുക.ഭക്ഷണം കഴിക്കുന്നത് മുടക്കാനും പാടില്ല. ഒരു നേരത്തെ ഭക്ഷണം മുടക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും.വെള്ളം ധാരാളം കുടിക്കുക. ഇത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. 

പുകവലിയുടെ ഉപയോഗം കുറയ്ക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. സ്ട്രെസും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ പോലെയുള്ള കാര്യങ്ങള്‍ ശീലമാക്കുക. അമിത മദ്യപാനവും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാല്‍ മദ്യം കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. പതിവായി കൊളസ്ട്രോള്‍ നില ചെക്ക് ചെയ്യുന്നതും ശീലമാക്കുക. 

reduce-cholesterol-in-a-month
Advertisment