പുതിയ ലോംഗ് ടേം പ്രീപെയ്‌ഡ് 5ജി പ്ലാനുകള്‍ ആരംഭിച്ച് റിലയന്‍സ് ജിയോ

ഉപഭോക്താക്കള്‍ക്ക് ബ്രൗസിംഗിനും സ്ട്രീമിംഗിനും ഡൗണ്‍ലോഡിംഗിനും ഈ അതിവേഗ ഇന്‍റര്‍നെറ്റ് സഹായകമാകും. ഇതിനൊപ്പം സ്വിഗ്ഗി വണ്‍ ലൈറ്റ് മെമ്പര്‍ഷിപ്പും ലഭിക്കും.

author-image
ടെക് ഡസ്ക്
New Update
ytr544d

ജിയോ ഉപഭോക്താക്കള്‍ക്ക് വച്ചുനീട്ടിയിരിക്കുന്നത് 1,028 രൂപയുടെയും 1,029 രൂപയുടെയും പ്ലാനുകളാണ്. ഉയര്‍ന്ന വാലിഡിറ്റിയിലുള്ള ലോംഗ് ടേം റീച്ചാര്‍ജ് പ്ലാനുകള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് റിലയന്‍സ് ജിയോയുടെ പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍. 5ജി ഡാറ്റയോടൊപ്പമാണ് ഈ പാക്കേജുകള്‍ വരുന്നത്. അണ്‍ലിമിറ്റഡ് കോളുകളും മറ്റ് ആനുകൂല്യങ്ങളും പ്ലാനുകളില്‍ ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയാണ് 1,028 രൂപയുടെ പ്ലാനിന് വരുന്നത്.

Advertisment

പരിധിയില്ലാത്ത വോയിസ് കോളും ദിവസവും 100 വീതം സൗജന്യ എസ്എംഎസും ഇതിനൊപ്പം ലഭിക്കും. രണ്ട് ജിബി ഡാറ്റയാണ് ദിനേന ലഭിക്കുക. ആകെ ഡാറ്റയുടെ പരിധി 168 ജിബി. ജിയോയുടെ 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമായ ഇടങ്ങളില്‍ 5ജി അണ്‍ലിമിറ്റഡായി ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്ക് ബ്രൗസിംഗിനും സ്ട്രീമിംഗിനും ഡൗണ്‍ലോഡിംഗിനും ഈ അതിവേഗ ഇന്‍റര്‍നെറ്റ് സഹായകമാകും. ഇതിനൊപ്പം സ്വിഗ്ഗി വണ്‍ ലൈറ്റ് മെമ്പര്‍ഷിപ്പും ലഭിക്കും.

സ്ഥിരമായി ഭക്ഷണം സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഈ പ്ലാന്‍ ഗുണം ചെയ്യും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള ആക്‌സസും 1,028 രൂപ പ്ലാനിലുണ്ട്. 1,029 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണ് രണ്ടാമത്തേത്. ആദ്യത്തെ പ്ലാന്‍ പോലെ തന്നെ ദിവസവും 100 സൗജന്യ എസ്എംഎസും 2 ജിബി ഡാറ്റയും 84 ദിവസത്തേക്ക് ഈ പ്ലാനില്‍ ലഭിക്കും. ഇക്കാലയളവിലേക്ക് ആകെ ലഭിക്കുന്ന ഡാറ്റ 168 ജിബിയാണ്. ജിയോയുടെ 5ജി നെറ്റ്‌വര്‍ക്കുള്ള ഇടങ്ങളില്‍ പരിധിയില്ലാതെ 5ജി സേവനം ഇതിലും ആസ്വദിക്കാം.

Advertisment