ജന നായകന് കൊടുങ്ങല്ലൂരിന്റെ ബാഷ്പാഞ്ജലി ..

ഒരു പുരുഷായുസ്സിൽ  ചെയ്തു തീർക്കേണ്ട നന്മകളൊക്കെ ചെയ്തു തീർത്തിട്ടും തന്റെ കർമ്മ കാണ്ഡം പൂർത്തീകരിച്ചിട്ടില്ലന്ന വിചാരത്തോടെയാണ് ഉമ്മൻ ചാണ്ടി കേരളത്തോട് യാത്രമൊഴി ചൊല്ലിയിരിക്കുന്നത് ..

author-image
admin
New Update
kerala

റു പതിറ്റാണ്ടിലേറെയായി പൊതു ജന സേവനത്തിന്റേയും , അൻപത്തി യൊന്ന് വർഷത്തെ നിയമ സഭ ജീവിതത്തിന്റെയും സംഭവ ബഹുലമായ അധ്യായങ്ങൾ മടക്കി വച്ചുകൊണ്ടാണ് ഉമ്മൻ ചാണ്ടി നിത്യ നിദ്രതയിലേക്ക് മറഞ്ഞത് ..ഏതോ വിശുദ്ധമായ ഗ്രന്ഥം പാരായണം പൂർത്തിയാക്കാതെ അടച്ചു വക്കേണ്ടി വന്നത് പോലെയാണ് ഉമ്മൻ ചാണ്ടി ജനങ്ങൾക്കിടയിൽ നിന്നും പൊടുന്നനെ വേർപെട്ടുപോകുന്നത് ..

Advertisment

kerala

ഒരു പുരുഷായുസ്സിൽ  ചെയ്തു തീർക്കേണ്ട നന്മകളൊക്കെ ചെയ്തു തീർത്തിട്ടും തന്റെ കർമ്മ കാണ്ഡം പൂർത്തീകരിച്ചിട്ടില്ലന്ന വിചാരത്തോടെയാണ് ഉമ്മൻ ചാണ്ടി കേരളത്തോട് യാത്രമൊഴി ചൊല്ലിയിരിക്കുന്നത് .. പ്രായ വ്യത്യാസമോ , ജാതി മത വിവേചനമോ ഇല്ലാതെ  ഒരു ജനതയ്ക്ക്  ഒരേ മനസ്സോടെയാണ്  ഉമ്മൻചാണ്ടി സഹായങ്ങളും  കാരുണ്യവും നൽകിയത്  ഉമ്മൻ ചാണ്ടിയുടെ സഹായം പണത്തിലോ രോഗ ചികിത്സയിലോ  ഒതുങ്ങുന്നതായിരുന്നില്ല, ഉമ്മൻ ചാണ്ടി കോൺഗ്രസ്സിന്റെ  സമുന്നത നേതാവായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ  സഹായത്തിലും  തണലിലും പൊങ്ങി പറന്ന കൊടിക്ക്  രാഷ്ട്രീയത്തിന്റെ നിറമുണ്ടായിരുന്നില്ല, മനുഷ്യത്വത്തിന്റെ  നിറമായിരുന്നു അതിന് . ഹൃദയമായിരുന്നു അദ്ദേഹത്തിന്റെ കൊടിയടയാളം .. 
അത് ജീവിതത്തിന്റെ നിറം കൂടി കലർന്നതായിരുന്നു.

 ഒരോ വാക്കിലും നോക്കിലും സഹായമർഹിക്കുന്നവരെ ചേർത്തു പിടിക്കാനും  സ്വാന്ത്വനപ്പെടുത്താനുമുള്ള സവിശേഷമായ  കഴിവ് ഉമ്മൻ ചാണ്ടിക്ക്  മാത്രം  സ്വന്തമായിരുന്നു.ജനങ്ങൾക്ക് വേണ്ടി ജനങ്ങൾക്കിടയിൽ ജീവിച്ച ജനനായകനായ കേരള രാഷ്ട്രീയ രംഗത്തെ അതികായനായ പ്രിയപ്പെട്ട ഉമ്മൻചാണ്ടിയുടെ വേർപാടിൽ ഞങ്ങൾ അനുശോചിക്കുന്നു. കുടുംബത്തിൻറെ ദുഃഖത്തിലും നാടിൻറെ ദുഃഖത്തിലും പങ്കുചേരുന്നു.അങ്ങ് ജീവിച്ചിരുന്ന നാൾ അത്രയും കേരളജനതയ്ക്ക് വേണ്ടി സമർപ്പണം ചെയ്തു. വികസനത്തിന്റെ പുതുപുത്തൻ അധ്യായങ്ങൾ രചിച്ചു. കേരളത്തിൽസാമൂഹ്യമായും സാംസ്കാരികമായും ഉണർവുകൾ സൃഷ്ടിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തികാ ടിത്തറയെ ബലപ്പെടുത്തി. ശത്രുക്കളുടെ ആക്രമണത്തെ പുഞ്ചിരിയോടെ നേരിട്ടു , അപവാദങ്ങളെയും നുണപ്രചരണനിങ്ങളെയുംആത്മധൈര്യത്തോടെ നേരിട്ടു. അങ്ങ് മഹാനാണ് ഓസി...... അങ്ങേയ്ക്ക് മരണമില്ല, കേരളം ഉള്ളിടത്തോളം കാലം .....അങ്ങ് ചരിത്രത്തിൻറെ ഭാഗമല്ല ,ചരിത്രം തന്നെയാണ്.

Thrissur kodungallur
Advertisment