/sathyam/media/media_files/SWAcaNdvYXPjVSiU9dl5.jpg)
മലപ്പുറം:പൊതു യാത്രാ സംവിധാനം എന്ന നിലയിൽ കേരളത്തിലെ യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് റെയിൽവെയെയാണ്. എങ്കിലും, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടികൾ കാരണം ഇന്ന് ട്രെയിൻ യാത്ര ദുരിതപൂർണ്ണമായിരിക്കുകയാണ്.
ദക്ഷിണ റെയിൽവെയ്ക്ക് വരുമാനം വർധിപ്പിക്കുന്നതിൽ കേരളത്തിന് വലിയ പങ്കുണ്ട്. വരുമാനം നൽകുന്നതിൽ കേരളം പുറകിൽ അല്ലെങ്കിലും, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം തികഞ്ഞ അവഗണനയാണ്. യാത്രക്കാരുടെ വർദ്ധനവനുസരിച്ച് കൂടുതൽ ട്രെയിൻ സർവ്വീസുകൾ ആരംഭിക്കാത്തതും, അശാസ്ത്രീയമായ സമയക്രമവും, സിഗ്നൽ സംവിധാനങ്ങൾ ആധുനികവൽകരിക്കാത്തതുമെല്ലാം നിരവധി പ്രശ്നങ്ങൾ ജനങ്ങളെ വലച്ചുകൊണ്ടിരിക്കുകയാണ്.
മലബാർ മേഖലയിലെ സ്റ്റേഷനുകളിൽ, യാത്രക്കുള്ള സംവിധാനങ്ങൾ വളരെ പരിമിതമാണ്. തിരക്കിനിടയിൽ ശ്വാസംമുട്ടി സ്ത്രീകളും കുട്ടികളും ബോധരഹിതരാകുന്ന സംഭവങ്ങൾ പതിവായിരിക്കുകയാണ്. 72 പേർക്ക് ഇരിക്കാൻ ഉള്ള കോച്ചുകളിൽ 300-360 പേർ വരെ അടിച്ചുകൂട്ടി സഞ്ചരിക്കുന്ന അവസ്ഥയാണ് ഇവിടെ ഉള്ളത്.കോവിഡ് കാലത്ത് നിർത്തിയ സർവ്വീസുകൾ പുനരാരംഭിക്കണം.കോവിഡ് കാലത്ത് നിർത്തിയ തൃശ്ശൂർ-കോഴിക്കോട് (06495) ക്കും കോഴിക്കോട്-തൃശ്ശൂർ (06496) ക്കും സർവ്വീസ് അടക്കമുള്ള പുനരാരംഭിക്കണം.
സമയക്രമത്തിലെ പ്രശ്നങ്ങൾ അത്തരക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.ഷൊർണ്ണൂർ-കോഴിക്കോട് (06455) ട്രെയിൻ നേരത്തെ വൈകിട്ട് 5:30-ന് പുറപ്പെടുന്നതാണ് യാത്രക്കാർക്ക് സഹായകരമായിരുന്നത്. ഇപ്പോൾ, അത് രാത്രി 8:30-ലേക്ക് മാറ്റിയതാണ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നത്. ട്രൈനുകൾ പഴയ സമയക്രമം പുനഃക്രമീകരിച്ചാൽ നിരവധി യാത്രക്കാർക്ക് ആശ്വാസം നൽകും.
മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ പ്രധാന പല ട്രെയിനുകൾക്കും സ്റ്റോപ്പ് നൽകാത്തത് മലപ്പുറം ജില്ലയിലെ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ് ഉണ്ടാക്കുന്നത്. ഈ സ്റ്റേഷനിൽ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കണമെന്നും പ്രക്ഷോഭം ആവിശ്യപ്പെടുന്നു .പാലക്കാട് ഡിവിഷൻ വിഭജിച്ച് സേലം ഡിവിഷൻ രൂപീകരിക്കുന്നതിനായി റെയിൽവേ മന്ത്രാലയം ആസൂത്രണം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്ന് വെൽഫെയർ പാർട്ടി പ്രക്ഷോഭത്തിൽ ആവശ്യപ്പെടുന്നു.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന 'ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കുക' പ്രക്ഷോഭ യാത്ര ഇന്ന്, ഒക്ടോബർ 17-ന് കാസർഗോഡ് മുതൽ പാലക്കാട് വരെ നടക്കും.മലപ്പുറം ജില്ലയിലെ ആറ് സ്റ്റേഷനുകളിൽ പ്രക്ഷോഭ യാത്രയ്ക്ക് സ്വീകരണം നൽകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us