കുടുംബ 'കോടതി ക്യാമ്പ് സിറ്റിംഗ് പുനരാരംഭിക്കുക, കായംകുളം ബാർ അസോസിയേഷൻ

സ്ഥിരം ഫാമിലി കോടതി കായംകുളത്ത് അനുവദിക്കുന്നത് വരെ സിറ്റിംഗ് നിലനിർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ബാർ അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് വി.ബോബൻ അദ്ധ്യക്ഷതവഹിച്ചു.

New Update
456yuhgre567uikjyt

കായംകുളം; കായംകുളം കോടതി സമുച്ചയത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബ കോടതി ക്യാമ്പ് സിറ്റിംഗ് പുനരാരംഭിക്കണമെന്ന് കായംകുളംബാർ അസോസിയേഷൻ പ്രഥമയോഗം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളുടെ പരമ്പര്യമുള്ള കായംകുളം കോടതി സമുച്ചയത്തിൽ ഫാമിലി കോടതിയുടെ സ്ഥിരം സിറ്റിംഗ് ആരംഭിക്കണമെന്ന ആവശ്യം നിലനിൽക്കേ ബുധനാഴ്ചകളിൽ നടത്തി വന്ന ഫാമിലി കോടതി ക്യാമ്പ് സിറ്റിംഗ് അവസാനിപ്പിച്ച നടപടി പ്രതിഷേധാർഹമാണ്.

Advertisment

കായംകുളം കോടതിയിൽ സ്ഥിരം കോടതി പ്രവർത്തിക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കേയാണ് ഹൈക്കോടതിയുട ഉത്തരവിൻ പ്രകാരം സിറ്റിംഗ് നിർത്തലാകുവാനുള്ള തീരുമാനം. ഫാമിലി കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് 15 കിലോമീറ്റർ അകലെയുള്ള മാവേലിക്കരയിൽ പോകേണ്ട അവസ്ഥയിലാണ്  ജനങ്ങളും അഭിഭാക്ഷകരും.

 സ്ഥിരം ഫാമിലി കോടതി കായംകുളത്ത് അനുവദിക്കുന്നത് വരെ സിറ്റിംഗ് നിലനിർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ബാർ അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് വി.ബോബൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി അഡ്വ എച്ച് സുനി സ്വാഗതവു ട്രഷർ അഡ്വ ഉണ്ണി' ജെ.വാര്യത്ത് നന്ദിയും പറഞ്ഞു ' മുൻ ഭാരവാഹികളായഅഡ്വക്കേറ്റ Sരമണൻ പിള്ള, ഒ ഹാരീസ്, പി. ജെ. അൻസാരി , കെ.ജി. അജിത്ത് കുമാർ, B.ഗീത, S സെൽവൻ യു.ജബ്ബാർ കുട്ടി എന്നിവർ സംസാരിച്ചു ജുബീ കെ മറിയം, പ്രഭാത് കുറുപ്പ്, കമൽ ഷാജഹാൻ. എസ് സന്തോഷ് കുമാർ 'ആദിത്യൻ , റിയാന. ആർ തസ്നി താജുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment