ഡാർക് കോമഡി ചിത്രം ‘റിവോൾവർ റീത്ത’ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ആക്‌ഷനും കോമഡിയും നിറഞ്ഞ ഡാർക് മൂഡിലുള്ള സിനിമയാകും ഇതെന്ന് ടീസർ സൂചന നൽകുന്നു.

author-image
മൂവി ഡസ്ക്
New Update
ertyuioiuytrew

കീർത്തി സുരേഷ് നായികയായെത്തുന്ന ഡാർക് കോമഡി ചിത്രം ‘റിവോൾവർ റീത്ത’ ടീസർ പുറത്തുവിട്ടു. രാധിക, സുനിൽ, ജോൺ വിജയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. ആക്‌ഷനും കോമഡിയും നിറഞ്ഞ ഡാർക് മൂഡിലുള്ള സിനിമയാകും ഇതെന്ന് ടീസർ സൂചന നൽകുന്നു.

Advertisment

ജെ.കെ. ചന്ദ്രുവാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നിർമാണം സുധൻ സുന്ദരം, ജഗദീഷ് പളനിസാമി.ഛായാഗ്രഹണം ദിനേശ് കൃഷ്ണൻ, എഡിറ്റിങ് പ്രവീൺ, ആർട് എംകെടി, സ്റ്റണ്ട് ദിലീപ് സുബ്ബരയ്യൻ.

Advertisment