രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് അറിയാം..

ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചോറിനും ചപ്പാത്തിക്കും പകരം  ഓട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

New Update
dfghyjkhgfdfghjk

 പ്രമേഹ രോഗികള്‍ അരിയാഹാരം പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും കാരണമാകും. പ്രമേഹ രോഗികള്‍ക്ക് അരിക്ക് പകരം ഗോതമ്പ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഗോതമ്പ് മാത്രമല്ല, അന്നജം കുറഞ്ഞ മറ്റ് ചില ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയതായി ഉണ്ട്.

Advertisment

ഓട്സ് ആണ് ആദ്യമായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചോറിനും ചപ്പാത്തിക്കും പകരം  ഓട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ബ്രൌണ്‍ റൈസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന അരി വിശപ്പിനെ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. 

ബാര്‍ലിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ബാര്‍ലി ഉച്ചയ്ക്ക് കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും വിശപ്പ്  കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.ബദാം പൊടിച്ചെടുത്ത് ഉപയോഗിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയ പച്ചക്കറികളും പഴങ്ങളും, അതുപോലെ പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയ പയറുവര്‍ഗങ്ങളും ചോറിന് പകരം കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും. 

rice-and-wheat-alternatives-to-manage-blood-sugar
Advertisment