തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ഏറെ പ്രധാനമാണ്. ഇതിന്‍റെ അഭാവം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കാറുണ്ട്. നാവില്‍ ചുവപ്പ് നിറവും വായില്‍ അള്‍സറും ചര്‍മ്മത്തില്‍ മഞ്ഞ നിറം അഥവാ വിളര്‍ച്ചയൊക്കെ ഉണ്ടാകുന്നത് വിറ്റാമിന്‍ ബി12ന്‍റെ കുറവു മൂലമാകാം. കൂടാതെ കൈകാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്‌നങ്ങള്‍, മറവി, വിഷാദം, പെട്ടെന്ന് ഭാരം നഷ്ടമാകല്‍, ക്ഷീണം, തളര്‍ച്ച, നടക്കുമ്പോള്‍ ബാലന്‍സ് കിട്ടാതെ വരുക എന്നിവയും ഇതിന്‍റെ ലക്ഷണങ്ങളാണ്.
പാലില്‍ വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്നു. അതിനാല്‍ പതിവായി പാല്‍ കുടിക്കാന്‍ ശ്രമിക്കുക. മുട്ടയില്‍ വിറ്റാമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു മുട്ട ദിവസവും കഴിക്കുന്നത് നല്ലതാണ്. ചിക്കന്‍ പോലെയുള്ള മാംസങ്ങളിലും വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്നു.
സാല്‍മണ്‍ മത്സ്യങ്ങളിലും വിറ്റാമിന്‍ ബി12, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ ബി 12 ഉള്ളതിനാല്‍ തൈരും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. പനീരിലും വിറ്റാമിന്‍ ബി 12 അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. സോയാ ഉല്‍പ്പന്നങ്ങളിലും വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
മഷ്റൂം അഥവാ കൂണിലും വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിൻ ബി 12ന്‍റെ കുറവുള്ളവര്‍ക്ക് ബീറ്റ്റൂട്ടും ഡയറ്റില്‍ ഉള്‍പ്പെടുത്താം. വാഴപ്പഴത്തിലും ബി12 ഉണ്ട്. അതിനാല്‍ ഇവയും വിറ്റാമിന്‍ ബി12ന്‍റെ കുറവുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.