Advertisment

റോഡ് നിർമാണം: ചപ്പാത്ത് - പരപ്പ് റൂട്ടിൽ മേയ് 16 മുതൽ 22 വരെ ഗതാഗത നിയന്ത്രണം

റോഡ് വീതി കൂട്ടുന്ന പ്രവൃത്തി നടത്തുന്നതിനാൽ ചപ്പാത്ത് – പരപ്പ് റൂട്ടിൽ ആലടി മുതൽ പരപ്പ് വരെ മേയ് 16 മുതൽ 22 വരെ ഗതാഗതം പൂർണമായും നിരോധിച്ചു

New Update
sddfghjkhgfdsfgh

തൊടുപുഴ∙ മലയോര ഹൈവേ ചപ്പാത്ത് – കട്ടപ്പന റോഡ് നിർമാണത്തിന്റെ ഭാഗമായി പാറ ഖനനം നടത്തി റോഡ് വീതി കൂട്ടുന്ന പ്രവൃത്തി നടത്തുന്നതിനാൽ ചപ്പാത്ത് – പരപ്പ് റൂട്ടിൽ ആലടി മുതൽ പരപ്പ് വരെ മേയ് 16 മുതൽ 22 വരെ ഗതാഗതം പൂർണമായും നിരോധിച്ചു.

Advertisment

ഏലപ്പാറ, വാഗമൺ, പാലാ, കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ പരപ്പിൽ നിന്നും വലത്ത് തിരിഞ്ഞ് ഉപ്പുതറ ചീന്തലാർ വഴിയും, കുട്ടിക്കാനം - ഏലപ്പാറ - ചപ്പാത്ത് വഴി കട്ടപ്പനയിലേക്കുള്ള വാഹനങ്ങൾ ആലടിയിൽ നിന്നും വലത്ത് തിരിഞ്ഞ് മേരികുളത്തേക്കും യാത്ര ചെയ്യണമെന്ന്  കെആർഎഫ്ബിപിഎംയു മൂവാറ്റുപുഴ ഇടുക്കി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

road-construction-traffic-control-on-chappath-parapu-route
Advertisment